NEWS
യുഎഇയിൽ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് അപരിചിതയായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് പരാക്രമം; സംഭവം നിഷേധിക്കാതെ പ്രതി, വിചിത്ര വാദം

ഷാർജ∙ ഭാര്യയുമായുള്ള തർക്കത്തിനിടെ വഴിയിൽ കണ്ട അപരിചിതയായ അറബ് യുവതിയെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് പിന്തുടർന്ന് ആക്രമിച്ചെന്ന കേസിൽ ഏഷ്യൻ യുവാവ് ഷാർജയിൽ വിചാരണ നേരിടുന്നു. മക്കളുടെ മുന്നിൽ യുവതിയെ കഴുത്തിൽ കുത്തിപ്പിടിച്ചതായും അധിക്ഷേപിച്ചെന്നും പരാതിയുണ്ട്.ഷാർജയിലെ കോടതിയിലാണ് കേസിന്റെ വാദം നടന്നത്. കുട്ടികളോടൊപ്പം തെരുവിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ അടുത്തേക്ക് പ്രതി എത്തുകയായിരുന്നു. യുവതിക്ക് മനസ്സിലാകാത്ത ഭാഷയിൽ ഇയാൾ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവം രൂക്ഷമായതോടെ ഭയന്ന യുവതി സമീപത്തെ കടയ്ക്കുള്ളിൽ അഭയം തേടി. എന്നാൽ പ്രതി പിന്നാലെ കടയ്ക്കുള്ളിലെത്തുകയും അവിടെവച്ച് വീണ്ടും അധിക്ഷേപിക്കുകയും പിന്നീട് മക്കളുടെ മുന്നിൽ കഴുത്തിൽ പിടിക്കുകയുമായിരുന്നുവെന്നാണ് കോടതിയിൽ യുവതി മൊഴി നൽകിയത്. സംഭവം കുട്ടികളെ ഭയപ്പെടുത്തുകയും മാനസികമായി വിഷമിപ്പിക്കുകയും ചെയ്തതായും യുവതി പറഞ്ഞു. പ്രതിയെ നേരത്തേ കണ്ടിട്ടില്ലെന്നും ഇയാളുമായി യാതൊരു ബന്ധമോ മുൻപരിചയമോ ഇല്ലെന്നും അവർ വ്യക്തമാക്കി. എന്തുകൊണ്ടാണ് തന്നെ ലക്ഷ്യമിട്ടതെന്ന് അറിയില്ലെന്നും കോടതിയെ അറിയിച്ചു.
Fashion ⏭️

