NEWS

ഒടുവിൽ ബിഎസ്എൻഎലും 5ജിയാകുന്നു, 412 ദിവസം വാലി‍ഡിറ്റിയുള്ള പ്ലാനും; വിശദമായി അറിയാം


ഒടുവിൽ ബിഎസ്എൻഎലും 5 ജി യുഗത്തിലേക്കു കടക്കുന്നു. ബിഎസ്എൻഎലിന്റെ 5 ജി സേവനംങ്ങൾക്ക് ഡിസംബറിൽ തുടക്കമിടാനാണു തീരുമാനമെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ.സജികുമാർ പറഞ്ഞു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച 5 ജി സാങ്കേതികവിദ്യയാണ് ബിഎസ്എൻഎൽ ഉപയോഗിക്കുക.സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന പ്ലാനുകൾ:ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ പുതിയതായി ആരംഭിച്ച എന്റർടെയ്ൻമെന്റ് വിഭാഗത്തിലെ ലൈവ് ടിവിയിൽ മനോരമ, മനോരമ ന്യൂസ് ഉൾപ്പെടെയുള്ള ചാനലുകൾ സൗജന്യമായി ലഭിക്കും.സിനിമ, സീരീസ്, മ്യൂസിക്, ആധ്യാത്മികം, വിദ്യാഭ്യാസം തുടങ്ങിയ വിഭാഗങ്ങളിലെ കണ്ടന്റുകൾ സെൽഫ് കെയർ ആപ്പിൽ ഉണ്ടാകും.


Fashion ⏭️

Back to top button