NEWS
പെട്രോൾ അടിച്ചോളൂ; ടെൻഷൻ അടിക്കേണ്ട, എഥനോളില്ലാത്ത പെട്രോൾ കിട്ടുന്ന പമ്പ് കണ്ടെത്താൻ ആപ്പ് എത്തി

ന്യൂഡൽഹി ∙ എഥനോൾ കലരാത്ത പെട്രോൾ (ഇ0) ലഭിക്കുന്ന പമ്പുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന വെബ്സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി ഐടി എൻജിനീയർ. ഡൽഹി സ്വദേശിയായ ഗൗരവ് താക്കർ വികസിപ്പിച്ച www.e0fuel.in എന്ന വെബ്സൈറ്റിലൂടെയും ഇ–സീറോ ഫൈൻഡർ എന്ന ആപ്പും വഴിയുമാണ് വാഹന ഉടമകൾക്ക് ഇ0 പെട്രോൾ ലഭിക്കുന്ന പമ്പുകൾ കണ്ടെത്താം.ആപ്പിൽ അക്കൗണ്ട് ഉണ്ടാക്കുകയോ ഫോൺ നമ്പർ നൽകി ഒടിപി വെരിഫിക്കേഷൻ നടത്തുകയോ ചെയ്യാതെ തൊട്ടടുത്തുള്ള പെട്രോൾ പമ്പുകളുടെ വിവരങ്ങൾ ലഭ്യമാകും. പമ്പിലേക്കുള്ള വഴി, പെട്രോളിന്റെ വില, ഫോൺ നമ്പർ എന്നിവയും വെബ്സൈറ്റിൽ ലഭിക്കും.
Fashion ⏭️


