‘സമരക്കാർ മാന്തി, മുടിക്കുത്തിന് പിടിച്ചുവലിച്ചു’; വാഹനം നശിപ്പിച്ചതിന് പരാതി നൽകുമെന്ന് സിസാ തോമസ്

സിസ തോമസ്
കാലടി: സംസ്‌കൃത സർവകലാശാലയിൽ കഴിഞ്ഞ ദിവസം പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും ഔദ്യോഗിക വാഹനം നശിപ്പിച്ചെന്നും വിസി സിസാ തോമസ്. ഔദ്യോഗിക വാഹനം നശിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കുമെന്നും വിസി വ്യക്തമാക്കി. സിൻഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്നത് വിവാദമായരിക്കേയാണ് വിസിയുടെ പ്രതികരണം.
പ്രതിഷേധക്കാരിൽ ചിലർ മുടിക്കുത്തിനുപിടിച്ച് വലിച്ചുവെന്നും മാന്തിയെന്നും വിസി പറഞ്ഞു. ദേഹത്ത് പോറലും മുറിവും ഉണ്ടായി. എന്നാൽ, ഇതിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും വിസി പറഞ്ഞു. ജോലിത്തിരക്ക് കഴിഞ്ഞ് ഏറെ വൈകിയതിനാൽ വൈദ്യപരിശോധനയ്‌ക്ക് നിന്നില്ല. 2019 മുതലുള്ള വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് സർവകലാശാല നൽകിയിട്ടില്ല. സമരക്കാർ ഇത്രയും നാൾ പരാതിയില്ലാതിരുന്നത് എന്തുകൊണ്ടാണെന്നും സിസി തോമസ് ചോദിച്ചു. സർട്ടിഫിക്കറ്റുകൾ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവർ പറഞ്ഞു.
English Summary
The Vice Chancellor of Sree Sankaracharya University of Sanskrit, Ciza Thomas, alleged that SFI protesters physically assaulted her and damaged her official vehicle during a protest. She said she would take legal action over the vehicle damage but would not file a complaint regarding the assault. She also said steps are underway to issue pending degree certificates.


