BUSINESS
യുദ്ധവിമാന എൻജിൻ നിർമാണം: റിലയൻസും റോൾസ്-റോയ്സും കൈകോർക്കുന്നു; പുത്തൻ ചുവടുവയ്പ്

മുംബൈ∙ റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടനിലെ പ്രശസ്ത എയ്റോ-എൻജിൻ നിർമാതാക്കളായ റോൾസ്-റോയ്സും ചേർന്ന് അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) പദ്ധതിക്കായി സ്വദേശീയമായ യുദ്ധവിമാന എൻജിൻ വികസിപ്പിക്കുന്നു. ഇന്ത്യയിൽ എയ്റോസ്പേസ് ഗ്യാസ് ടർബൈൻ കോംപ്ലക്സ് എന്ന പേരിൽ പ്രത്യേക കേന്ദ്രം രൂപീകരിക്കുന്നതിനെക്കുറിച്ച് ഇരു കമ്പനികളും പരിശോധിക്കുമെന്നും കമ്പനികൾ ഇന്നലെ വ്യക്തമാക്കി. യുദ്ധവിമാന എൻജിനുകളുടെ രൂപകൽപന, വികസനം, നിർമാണം, പരീക്ഷണം, ഉൽപാദനം, ഉപയോഗകാലയളവിലെ പരിപാലന പിന്തുണ തുടങ്ങിയവ ഉൾപ്പെടുന്ന പവർ, പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളുടെ മികവിന്റെ കേന്ദ്രമായിരിക്കും പദ്ധതി ലക്ഷ്യമിടുന്നത്.
Travel ⏭️


