കേരള സർവകലാശാല ആസ്ഥാനത്തെ എസ്എഫ്ഐ പ്രതിഷേധത്തിൽ സംഘർഷം

കേരള സർവകലാശാലയിലുണ്ടായ സംഘർഷം
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ്എഫ്ഐ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.
സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതിനെതിര എസ്എഫ്ഐ കമ്മീഷണർ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരെ പൊലീസ് മുടിയ്ക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
മൂല്യനിർണയത്തിലെ അപാകത, കേരള സർവകലാശാല ലോ കോളേജുകളിലെ പുനർമൂല്യനിർണയത്തിൽ വരുത്തിയമാറ്റങ്ങൾ എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് സർവകലാശാല രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനെതിരെ ഉണ്ടായ പൊലീസ് നടപടിയെ തുടർന്നായിരുന്നു കമ്മീഷണർ ഓഫീസിലേയ്ക് മാർച്ച് നടത്തിയത്. അതേസമയം, കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടയക്കുമെന്ന് പൊലീസ് പിന്നീട് അറിയിച്ചു.
English Summary
SFI protested valuation irregularities in law colleges at Kerala University headquarters in Thiruvananthapuram, leading to clashes with police. SFI alleged police used excessive force against activists, including women, prompting a march to the Commissioner’s office. Police later confirmed the release of detained protesters.
RELATED TOPICS: SFI PROTEST, KERALA UNIVERSITY, SFI POLICE CLASH, THIRUVANANTHAPURAM
Read News ⏭️


