NEWS
മോദിയും അമിത് ഷായും സഭയിലെത്തിയെങ്കിലും ‘മൗനം’ തന്നെ; പ്രസംഗവേദിയിൽ ബിജെപി ശുദ്ധികലശം നടത്തിയെന്ന് ഖർഗെ– ഇന്നത്തെ പ്രധാന വാർത്തകൾ

നരേന്ദ്ര മോദിയും അമിത് ഷായും ലോക്സഭയിലെത്തി സാന്നിധ്യം അറിയിച്ചെങ്കിലും മറുപടി പറയാതെ വർഷകാല സമ്മേളനം അവസാനിപ്പിച്ചതാണ് ഇന്ന് വാർത്താലോകം ചർച്ച ചെയ്തത്. താൻ പ്രസംഗിച്ച വേദി ബിജെപി പ്രവർത്തകർ ശുദ്ധീകരിച്ചെന്ന മല്ലികാർജുൻ ഖർഗെയുടെ ആരോപണവും വാർത്തകളിൽ ഇടം നേടി. ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനു നേരെ ആക്രമണം ഉണ്ടായതും ശ്രദ്ധിക്കപ്പെട്ട വാർത്തയായി. കഴിഞ്ഞ വർഷം ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ അൽ ഖായിദയുടെ ഉപസംഘടനയാണെന്ന യുഎൻ രക്ഷാസമിതിയുടെ റിപ്പോർട്ടും വാർത്തായായി. ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി വായിക്കാം.പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് സമാപനം. അവസാന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ലോക്സഭയിലെത്തിയെങ്കിലും സംസാരിച്ചില്ല. വന്ദേമാതരം പൂര്‍ണമായി ആലപിച്ച ശേഷം സഭ പിരിഞ്ഞു. അതിനിടെ സ്പീക്കറുടെ ചായസൽക്കാരം പ്രതിപക്ഷം ബഹിഷ്കരിച്ചു.ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിനുനേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദെദ് സാഹിബിലുള്ള മാതാ സാഹിബ് ഗുരുദ്വാരയ്ക്കു സമീപംവച്ചായിരുന്നു ആക്രമണം. സാരമായി പരുക്കേറ്റ ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂർത്ത ആയുധമുപയോഗിച്ചാണ് അക്രമി ബാദലിനെ ആക്രമിച്ചതെന്നാണ് വിവരം. ബാദലിന്റെ കയ്യിലാണ് പരുക്കേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്.
Fashion ⏭️


