NEWS
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് രണ്ടു ലക്ഷം രൂപ അധിക സഹായം: മുഖ്യമന്ത്രി

തിരുവനന്തപുരം∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് രണ്ട് ലക്ഷം രൂപയുടെ അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിന് ധാരണാപത്രം ഒപ്പുവയ്ക്കാൻ തീരുമാനിച്ചു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2025–26 വർഷത്തെ ബോണസ് നൽകുന്നതിനെ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നുള്ള കയറ്റുമതി–ഇറക്കുമതി ചരക്കുനീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കം കുറിക്കും. ഇതുവരെ വിഴിഞ്ഞത്ത് ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് നടന്നിരുന്നത്. അതിൽ 60% കണ്ടെയ്നറുകളും മറ്റു രാജ്യങ്ങളുടേതായിരുന്നു. തുറമുഖത്തിന്റെ ഗുണഫലം നാടിന് ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ പ്രധാന ചുവടുവയ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Fashion ⏭️


