NEWS

മുൻസർക്കാർ നടത്തിയത്   നിയമ  വിരുദ്ധ പ്രവൃത്തി : മന്ത്രി ജനീഷ്

ന്യൂഡൽഹി:ഫുൾബോൾ താരം മെസ്സിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയതെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. സർക്കാരിന് പണം നഷ്ടമായിട്ടില്ലെന്ന മുൻ മന്ത്രി വി. അബ്ദുറഹ്മാന്റെ വാദത്തിൽ കഴമ്പില്ല.

സർക്കാരിന് നിയപരമായ ബാധ്യത കൂടിയുണ്ട്. 126 കോടി രൂപ നൽകിയിട്ടുണ്ടെങ്കിൽ അത് സർക്കാരിന് നഷ്ടമാണ്. കരാറിൽ പങ്കാളിത്തമുണ്ടെങ്കിൽ പണം തിരികെ ലഭിക്കേണ്ടതാണ്. വിദേശത്തേക്ക് അയച്ച പണം എങ്ങോട്ട് പോയി.

പണം അയയ്ക്കാൻ അനുമതി ലഭിച്ചതുകൊണ്ടു മാത്രം ഒരു കരാർ സുതാര്യമാകില്ല. ആക്ഷേപം നേരിടുന്ന ആർ.ബി.സി കമ്പനിക്ക് പണം നൽകിയതിലൂടെ സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനാണ് നീക്കം നടന്നത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്.

ഇരുപത് ദിവസം മുമ്പ് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിയെ മുന്നിൽ നിറുത്തിയാണ് ഇടപാടുകൾ. പശ്ചാത്തലം പരിശോധിച്ചില്ല. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിഞ്ഞിരുന്നോയെന്ന് ജനീഷ് ചോദിച്ചു.

മുൻ മന്ത്രിയുടെ വിദേശയാത്രയ്ക്കായി 14 ലക്ഷം രൂപ സർക്കാരാണ് ചിലവഴിച്ചത്. ഇത് ദുരുപയോഗമാണ്.

അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള ഇ-മെയിൽ ആശയവിനിമങ്ങൾ ‘സി.സി’ വച്ച് സർക്കാരുമായി ബന്ധമില്ലാത്ത അമീറ ഐഷ ബീഗത്തിന് കൈമാറിയത് എന്തിനാണ്?

തുടക്കം മുതൽ ദുരൂഹതയാണ്. കരാർ നടപടികളിൽ ഗുരുതര വീഴ്ചകളാണ്. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ ചട്ടലംഘനമാണ്. ആദ്യ ഘട്ടത്തിൽ കായിക വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടായിരുന്നില്ല. ഫിഫയോ, അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനോ, കേരളാ ഫുട്‌ബോൾ അസോസിയേഷനോ അറിഞ്ഞിട്ടില്ല.

 അ​ർ​ജ​ന്റീ​ന​യു​ടെ​ ​ക​ത്ത് ​ത​നി​ക്ക് കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ​പി​ണ​റാ​യി

​അ​ർ​ജ​ന്റീ​ന​ ​ഫു​ട്‌​ബോ​ൾ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​ക​ത്ത് ​ത​നി​ക്ക് ​ല​ഭി​ച്ചി​ല്ലെ​ന്ന് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യ​ണ​മെ​ന്നി​ല്ല.​ ​അ​ത്ര​യും​ ​വി​ഷ​യ​ങ്ങ​ൾ​ ​താ​ൻ​ ​മ​ന​സ്സി​ലാ​ക്കി​യി​ട്ടു​മി​ല്ല.
മെ​സ്സി​ ​വ​രു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​ചി​ല​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​യി.​ ​അ​വ​രു​ടേ​താ​യ​ ​കാ​ര​ണ​ത്താ​ൽ​ ​വ​രാ​നാ​യി​ല്ല.​ ​അ​തി​നെ​ക്കു​റി​ച്ച് ​എ​ന്ത് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​നാ​ണ്.​ ​മു​ന്നോ​ടി​യാ​യി​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​താ​ക്കാ​ൻ​ ​ക​ലൂ​ർ​ ​സ്റ്റേ​ഡി​യം​ ​വി​ട്ടു​കൊ​ടു​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്നു.​എ​ന്താ​യാ​ലും​ ​ഇ​ട​പാ​ടു​ക​ളി​ൽ​ ​യാ​തൊ​രു​ ​ക്ര​മ​ക്കേ​ടു​മി​ല്ല.​ ​അ​ബ്ദു​റ​ഹ്മാ​ൻ​ ​കാ​ര്യ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
മ​ന്ത്രി​ക്ക് ​സ്‌​പെ​യി​നി​ൽ​ ​പോ​കു​ന്ന​തി​ന് ​അ​ർ​ജ​ന്റീ​ന​യു​മാ​യി​ ​ക​രാ​റൊ​ന്നും​ ​വേ​ണ്ട.​ ​നാ​ട്ടി​ലാ​കെ​ ​പ്ര​ശ്ന​മു​ണ്ടാ​കു​മ്പോ​ൾ​ ​ശ്ര​ദ്ധ​തി​രി​ക്കാ​ൻ​ ​കു​റ​ച്ചു​ ​പ്ര​ശ്നം​ ​തി​രി​ച്ചു​മി​രി​ക്ക​ട്ടെ​ ​എ​ന്ന​ ​ആ​ലോ​ച​ന​യൊ​ക്കെ​ ​മ​റു​ഭാ​ഗ​ത്തു​ണ്ടാ​കും.​ ​അ​തൊ​ന്നും​ ​ത​ങ്ങ​ളെ​ ​ബാ​ധി​ക്കി​ല്ലെ​ന്ന് ​പി​ണ​റാ​യി​ ​പ​റ​ഞ്ഞു.

Read News ⏭️

Back to top button