NEWS
ഭാര്യയെ പ്രസവത്തിനായി എത്തിച്ചു; പിന്നാലെ ആശുപത്രിക്കു സമീപം ജീപ്പിനുള്ളിൽ യുവാവ് മരിച്ച നിലയിൽ

കോഴിക്കോട് ∙ ഭാര്യയെ പ്രസവത്തിനായി എത്തിച്ച യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. കായക്കൊടി കുറ്റ്യാടി റൂട്ടിലെ ജീപ്പ് ഡ്രൈവറാണ്.ഭാര്യയെ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിന് എത്തിച്ച ശേഷം തിങ്കളാഴ്ച രാത്രി ജീപ്പിൽ വിശ്രമിക്കാൻ പോയതായിരുന്നു വിനു. ചൊവ്വാഴ്ച വിനുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെ എട്ടു മണിയോടെ ജീപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
Fashion ⏭️


