LIFESTYLE

ഓർമകളുടെ ഗന്ധം! പുതിയ വീടിനും പഴയ വീടിനും വ്യത്യസ്തമായ മണം ഉണ്ടാകുന്നത് എന്തുകൊണ്ട്?


ഓരോ വീടിനും ഓരോ വ്യക്തിത്വമുണ്ട്. സമാനമായ രീതിയിലാണ് വീടിന്റെ ഗന്ധവും. ഒരു വീടിന്റെ വ്യക്തിത്വം നിർണയിക്കുന്നത് അതിന്റെ രൂപകൽപനയും നിറങ്ങളും ഫർണിച്ചറുകളും മാത്രമല്ല; അതിന്റെ പ്രത്യേക മണവും കൂടിയാണ്. പുതിയതായി നിർമിച്ച ഒരു വീട്ടിലേക്ക് കയറുമ്പോൾ പെയിന്റിന്റെയും മരത്തിന്റെയും നിർമ്മാണ വസ്തുക്കളുടെയും ഒരു പ്രത്യേക മണം ആസ്വദിക്കാൻ കഴിയാറില്ലേ? എന്നാൽ പഴയൊരു വീട്ടിലേക്ക് കടക്കുമ്പോൾ ലഭിക്കുന്ന ഗന്ധം തികച്ചും വ്യത്യസ്തമായിരിക്കും. ഓർത്തെടുക്കാനാവാത്ത വ്യത്യസ്തമായ ഒരു മണമായിരിക്കും അവിടെ ഉണ്ടാകുക. വർഷങ്ങളായി ആ വീട്ടിൽ ചേർന്ന ഓർമകളുടെയും വസ്തുക്കളുടെയും ജീവിതരീതികളുടെയും ഒരു പ്രതിഫലനമാണ് ആ മണം.ഒരു വീടിന്റെ ഗന്ധം രൂപപ്പെടുന്നത് പല വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ്. നിർമാണസാമഗ്രികൾ, ഫർണിച്ചറുകൾ, ഈർപ്പം, വായുസഞ്ചാരം, വീട്ടിലുള്ളവരുടെ ജീവിതശൈലി തുടങ്ങി നൂറുകണക്കിന് ഘടകങ്ങൾ തമ്മിലുള്ള ഇടപെടലിന്റെ ഫലമാണ് വീടിന്റെ പ്രത്യേക മണം. പുതിയ വീടിന്റെ മണം പലർക്കും പുതുമയുടെയും വൃത്തിയുടെയും പ്രതീകമായി തോന്നാറുണ്ട്. എന്നാൽ അത് വെറും ശുദ്ധമായ വായുവിന്റെ മണമല്ല. പുതിയ നിർമാണവസ്തുക്കളിൽ നിന്ന് പുറത്തുവരുന്ന ചില രാസഘടകങ്ങളാണ് ഈ ഗന്ധത്തിന് പ്രധാന കാരണം.പെയിന്റും ഫിനിഷിങ് വസ്തുക്കളുംപുതിയ വീടിന്റെ മണത്തിന് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് പുതുതായി പൂശിയ പെയിന്റാണ്. പെയിന്റ്, വാർണിഷ്, സീലന്റ്, പശ തുടങ്ങിയ വസ്തുക്കളിൽ നിന്ന് വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ടുകൾ (VOCs) എന്നറിയപ്പെടുന്ന രാസഘടകങ്ങൾ വായുവിലേക്ക് പുറപ്പെടുന്നു.ഇവയാണ് പുതിയ വീടുകളിൽ അനുഭവപ്പെടുന്ന പ്രത്യേക ഗന്ധത്തിന് കാരണം. ഇന്ന് കുറഞ്ഞ VOC ഉള്ള പരിസ്ഥിതി സൗഹൃദ പെയിന്റുകൾ ലഭ്യമാണെങ്കിലും, പുതിയതായി പെയിന്റ് ചെയ്ത ഇടങ്ങളിൽ ആ മണം ആഴ്ചകളോ മാസങ്ങളോ നിലനിൽക്കാം. പുതിയ ഫർണിച്ചറുകളുടെ മണം


Cinema ⏭️

Back to top button