BUSINESS
റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടൊരു ട്രെയിന്‍; അമേരിക്കയെ അമ്പരപ്പിച്ച് മോസ്‌കോയുടെ മാസ്റ്റര്‍ പ്ലാന്‍

Russian Oil: ഹോര്‍മൂസ് കടലിടുക്കിലെയും (Strait of Hormuz), ബോസ്ഫറസിലെയും സൈനിക സംഘര്‍ഷങ്ങളും സമുദ്ര ഉപരോധങ്ങളും കാരണം അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോള്‍, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കരമാര്‍ഗം നേരിട്ടുള്ള റെയില്‍ പാത വിഭാവനം ചെയ്ത് റഷ്യ. റഷ്യന്‍ ഉപപ്രധാനമന്ത്രി മറാട്ട് ഖുസ്നുല്ലിന്‍ (Marat Khunsullin) വാര്‍ത്താ ഏജന്‍സിയായ TASSന് നല്‍കിയ അഭിമുഖത്തിലാണ് ഈ നിര്‍ദ്ദേശം. അമേരിക്കന്‍ ഉപരോധ തന്ത്രങ്ങളെയും സമുദ്ര തടസങ്ങളെയും മറികടക്കാന്‍ ലക്ഷ്യമിടുന്ന ഈ കൂറ്റന്‍ കരമാര്‍ഗ്ഗ പദ്ധതിയുടെ വാസ്തവം, സാധ്യതാ റൂട്ടുകള്‍, ഇന്ത്യയ്ക്ക് മുന്നിലുള്ള സുരക്ഷാ വെല്ലുവിളികള്‍ എന്നിവ അറിയാം.സമവാക്യങ്ങള്‍ മാറ്റുന്ന വമ്പന്‍ പദ്ധതിഇത്തരമൊരു റെയില്‍ പദ്ധതി നിലവില്‍ പ്രാഥമിക ചര്‍ച്ചാ ഘട്ടത്തില്‍ (preliminary discussion stage) മാത്രമാണ്. കൃത്യമായ റൂട്ടോ, ട്രെയിന്‍ സര്‍വീസ് തുടങ്ങുന്ന തിയ്യതിയോ, നിര്‍മ്മാണ തീയതിയോ ഇതുവരെ പ്രഖ്യാപിച്ചി്ട്ടില്ല. ഇതൊരു വലിയ പദ്ധതിയായതിനാല്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും സമയമെടുക്കും. ഇതിനെ റഷ്യയുടെ ഒരു ‘സാധ്യതാ പദ്ധതി’ ആയി മാത്രമേ ഇപ്പോള്‍ കാണാന്‍ കഴിയൂ.പുതിയ പാത ഏതൊക്കെ രാജ്യങ്ങളിലൂടെ?സമുദ്രപാതകളെ ആശ്രയിക്കുന്നത് കുറച്ച്, ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കരമാര്‍ഗ്ഗം എത്തുന്ന തരത്തില്‍ ഒരു പുതിയ റെയില്‍ പാതയാണ് റഷ്യ വിഭാവനം ചെയ്യുന്നത്. തുര്‍ക്ക്‌മെനിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു റെയില്‍ കോറിഡോര്‍ ആണ് റഷ്യയുടെ ലക്ഷ്യം. ഇതിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും അതുവഴി ഇന്ത്യയിലേക്കും നേരിട്ട് ചരക്കുകള്‍ എത്തിക്കാന്‍ സാധിച്ചേക്കും.എന്തുകൊണ്ടാണ് റെയില്‍ പാതബോസ്ഫറസ് (Bosphorus), ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) തുടങ്ങിയ പ്രധാന സമുദ്രപാതകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഇത്തരമൊരു പദ്ധതിയുടെ ലക്ഷ്യം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം വലിയ വെല്ലുവിളികള്‍ നേരിടുന്നു. കൂടാതെ നിലവിലെ ഇറാന്റെ ഫീസ് നീക്കവും ഒരു കാരണം തന്നെ.ലോകത്തെ 25% എണ്ണ വ്യാപാരവും 20% ദ്രവീകൃത പ്രകൃതിവാതകവും വ്യാപാരം നടക്കുന്നത് ഹോര്‍മുസ് വഴിയാണ്. ഇവിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആഗോള ഊര്‍ജ്ജ വിതരണത്തെ ബാധിക്കുമെന്നതിനാലാണ് റഷ്യ പുതിയ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്. പുതിയ റെയില്‍ പാത വഴി യുഎസ് ഉപരോധങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും റഷ്യ കരുതുന്നു.ഇന്ത്യയുടെ നേട്ടങ്ങള്‍യുക്രൈന്‍ യുദ്ധത്തിനു ശേഷം റഷ്യയുടെ പ്രധാന വരുമാന സ്രോതസ് ഇന്ത്യയാണ്. ഇന്ത്യ യുഎസ് ഉപരോധങ്ങള്‍ക്കിടയിലും റഷ്യന്‍ വാങ്ങല്‍ തുടരുന്നു. ഇന്ത്യയിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ സാധിക്കുന്ന ഏത് മാര്‍ഗ്ഗഗവും പരിഗണിക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയില്‍ ഈ റെയില്‍ ശൃംഖല യാഥാര്‍ത്ഥ്യമായാല്‍, കടല്‍ മാര്‍ഗത്തെ മാത്രം ആശ്രയിക്കാതെ റഷ്യയും ഇന്ത്യയും തമ്മില്‍ ചരക്കുനീക്കം എളുപ്പത്തിലാക്കാന്‍ സാധിക്കും. ഇത് ഹോര്‍മുസ് വെല്ലുവിളികളെ മറികടക്കാന്‍, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യയെ സഹായിക്കും.മുന്നിലുള്ള വെല്ലുവിളികളും സാമ്പത്തിക ആവശ്യങ്ങളുംഒന്നിലധികം രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഈ റെയില്‍വേ പദ്ധതിക്ക് വലിയ സാമ്പത്തിക നിക്ഷേപവും, ഈ രാജ്യങ്ങള്‍ തമ്മിലുള്ള കൃത്യമായ നയതന്ത്ര ധാരണകളും ആവശ്യമാണ്. ഇന്ത്യയിലേയ്ക്കുള്ള റൂട്ടില്‍ പാകിസ്ഥാന്‍ വരുന്നുവെന്നതിനാല്‍ തന്നെ ഇന്ത്യ ഈ റഷ്യന്‍ പദ്ധതിക്ക് പച്ചക്കൊടി വീശുമോ എന്ന കണ്ടറിയണം. ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ റഷ്യയുടെ നിര്‍മ്മാണ മേഖലയ്ക്ക് ശേഷിയുണ്ടെങ്കിലും, ഇതിനായി അഞ്ച് വര്‍ഷത്തേക്കെങ്കിലും തുടര്‍ച്ചയായ വലിയ ഫണ്ടിംഗ് ആവശ്യമാണെന്ന് ഖുസ്‌നുല്ലിന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.INSTC (International North-South Transport Corridor)ഇതൊരു ബഹുരാഷ്ട്ര പദ്ധതിയാണ്. ഇതില്‍ റഷ്യയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ചരക്ക് ഇറാനിലെത്തിക്കും. അവിടുന്ന് കപ്പല്‍ മാര്‍ഗം ഇന്ത്യയിലേക്ക് എത്തും. ഈ സര്‍വീസ് നിലവില്‍ വിജയകരമായി നടന്നുവരുന്ന ഒന്നാണ്. റഷ്യയുടെ ഈ മള്‍്ട്ടി മോഡല്‍ പദ്ധതിയില്‍ ട്രെയിനും, കപ്പലും ഉള്‍പ്പെടുന്നു. ഇവിടെ റഷ്യന്‍ നഗരങ്ങളില്‍ നിന്ന് (ഉദാഹരണത്തിന്: മോസ്‌കോ, ചെല്യാബിന്‍സ്‌ക്) കണ്ടെയ്‌നറുകള്‍ ട്രെയിനില്‍ കയറ്റുന്നു. ഈ ട്രെയിനുകള്‍ മധ്യേഷ്യന്‍ രാജ്യങ്ങള്‍ വഴിയോ, കാസ്പിയന്‍ കടല്‍ വഴിയോ ഇറാനിലെ തെക്കന്‍ തുറമുഖങ്ങളില്‍ എത്തിച്ചേരുന്നു (ബന്ദര്‍ അബ്ബാസ് അല്ലെങ്കില്‍ ചബഹാര്‍). ഇറാന്‍ തുറമുഖങ്ങളില്‍ നിന്ന് ചരക്കുകള്‍ കപ്പലിലേക്ക് മാറ്റി ഇന്ത്യയിലെ മുന്ദ്ര (ഗുജറാത്ത്) അല്ലെങ്കില്‍ JNPT (മുംബൈ) തുറമുഖങ്ങളില്‍ എത്തുന്നു. ഇത് നിലവില്‍ നടന്നുവരുന്നതാണ്.ഏതൊക്കെ രാജ്യങ്ങളിലൂടെയാണ് ഈ സര്‍വീസ്? കിഴക്കന്‍ പാത (Eastern Route): റഷ്യ- കസാഖ്സ്ഥാന്‍- തുര്‍ക്ക്‌മെനിസ്ഥാന്‍- ഇറാന്‍- (അറേബ്യന്‍ കടല്‍ മാര്‍ഗം) ഇന്ത്യ. പടിഞ്ഞാറന്‍ പാത (Western Route): റഷ്യ- അസര്‍ബൈജാന്‍- ഇറാന്‍- (കടല്‍ മാര്‍ഗം) ഇന്ത്യ. മധ്യ പാത (Central Route): റഷ്യ- കാസ്പിയന്‍ കടല്‍ (ഫെറി- ഇറാന്‍- ഇന്ത്യ.
Read News


