NEWS
‘ അച്ഛൻ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്; കാത്തിരിപ്പിലാണ് ഞങ്ങള്‍’; കടലിൽ മറഞ്ഞ് ജോൺ, വേദനയോടെ കുടുംബം

തിരുവനന്തപുരം∙ ‘എത്ര ദിവസം കഴിഞ്ഞാലും അച്ഛന്‍ കടലില്‍നിന്നു തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. തളരാതെ പിടിച്ചു നില്‍ക്കുന്നതും പ്രതികരിക്കുന്നതും അതിനു വേണ്ടിയാണ്.’ – വിഴിഞ്ഞത്ത് കഴിഞ്ഞ വെള്ളിയാഴ്ച മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ കരുംകുളം പുല്ലുവിള സ്വദേശി ജോണ്‍ മത്യാസിന്റെ മകള്‍ ജിജി ജോണിന്റെ വാക്കുകളാണിത്.പിതാവിനെ കാണാതായി ദിവസങ്ങള്‍ക്കു ശേഷം തിരച്ചില്‍ ഫലപ്രദമല്ലെന്നു പരാതിപ്പെട്ടതിനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വേട്ടയാടുന്നതെന്ന് ജിജി പറഞ്ഞു. ‘അച്ഛനെ കാണാതായതിന്റെ വേദനയ്ക്കിടയിലും ഒരു മകള്‍ക്ക് ഇത്തരം പ്രതികരണവുമായി മുന്നോട്ടു വരേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് ആരും ചിന്തിക്കുന്നില്ല. അച്ഛനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഓഫിസുകളില്‍ കയറിയിറങ്ങിയപ്പോഴാണ് എത്രമാത്രം ദയനീയമാണ് നമ്മുടെ സംവിധാനങ്ങളെന്ന് വേദനയോടെ തിരിച്ചറിഞ്ഞത്. അതേസമയം, മുതലപ്പൊഴിയില്‍ മന്ത്രി സി.പി.ജോണ്‍ എത്തി നടത്തിയ ചര്‍ച്ചകളില്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് രാവിലെ പരാതി ഉയര്‍ന്നു. 10 മണി കഴിഞ്ഞിട്ടും സ്‌കൂബ ഡൈവര്‍മാര്‍ വിഴിഞ്ഞത്തുനിന്ന് എത്താത്തതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം വീണ്ടും ശക്തമായിട്ടുണ്ട്. മന്ത്രി പറഞ്ഞത് അനുസരിച്ച് തിരച്ചിലിനായി വിദഗ്ധരായ മത്സ്യത്തൊഴിലാളികള്‍ എത്തിയിട്ടും സ്‌കൂബാ ടീം എത്താത്തതുകൊണ്ടു തിരച്ചില്‍ വൈകിയെന്ന് ഷിജിന്റെ ബന്ധുക്കള്‍ പറഞ്ഞു.
Fashion ⏭️


