AUTO

2.25 ലക്ഷം രൂപ വരെ ഇളവ്; വൻ ഒ‍ാഫറുകളുമായി ടാറ്റ മോട്ടോഴ്സ്


ഒ‍ാണവിപണി ലക്ഷ്യമിട്ട് സ്പെഷൽ എഡിഷനുകൾ അവതരിപ്പിച്ച് ടാറ്റ മോട്ടേഴ്സ്. ഒപ്പം വിവിധ മോഡലുകളിൽ 2.25 ലക്ഷം വരെയുള്ള ഡിസ്കൗണ്ടുകളും ടാറ്റ പ്രഖ്യാപിച്ചു. സിയറ ജൂബിലി എഡിഷൻ, നെക്‌സോൺ കാമോ (CAMO) എഡിഷൻ, പഞ്ച് എച്ച്ബിഎക്‌സ് (HBX) പാക്ക് എന്നീ എക്‌സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷൻ മോഡലുകളാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ടാറ്റ അവതരിപ്പിച്ചത്.ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസിനെ  സംബന്ധിച്ചിടത്തോളം കേരളം എപ്പോഴും വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ്. ഈ ഉത്സവ സീസണിൽ ഞങ്ങളുടെ സുരക്ഷിതവും വൈവിധ്യമാർന്നതുമായ കാറുകളിലും എസ്‌യുവികളിലും പ്രത്യേക എഡിഷനുകൾ, ആകർഷകമായ ഓഫറുകൾ, മികച്ച ഉടമസ്ഥതാ അനുഭവങ്ങൾ എന്നിവ ലഭ്യമാക്കുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ടെന്ന് ഫെസ്റ്റീവ് ഓഫറുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട്, കമ്പനിയുടെ വളർച്ചയിൽ കേരളത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ശ്രീ. വിവേക് ശ്രീവത്സപറഞ്ഞു.ഒ‍ാഫറുകൾസിയറ ജൂബിലി എഡിഷൻസ്‌മാർട്ട്+, പ്യുവർ, അഡ്വഞ്ചർ വേരിയന്റുകളിൽ പരിമിത കാലത്തേക്ക് ലഭ്യമാകുന്ന പ്രത്യേക പതിപ്പാണിത്. റൂഫ് റെയിൽ, ഗ്രിൽ, എക്‌സ്റ്റീരിയർ ക്ലാഡിംഗ് എന്നിവ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സ്റ്റൈലിംഗ് അപ്‌ഗ്രേഡുകളോടെയാണ് ജൂബിലി എഡിഷൻ വരുന്നത്. അഡ്വഞ്ചർ വേരിയന്റിൽ ബ്രാൻഡഡ് ക്ലാഡിംഗ്, സ്കിഡ് പ്ലേറ്റുകൾ, ഹുഡ് സ്കൂപ്പ്  എന്നിവയുള്ള എക്‌സ്‌ക്ലൂസീവ് പാക്കേജും ലഭിക്കും.


Sports ⏭️

Back to top button