BUSINESS

ഭീമം, കണ്ണായ ഇടം; ഇന്ത്യയിലെ ഏറ്റവും വലിയ ലുലു മാൾ ഗുജറാത്തിൽ, 4000 കോടി രൂപ ഇറക്കാൻ എം.എ യൂസഫലി


Lulu Mall: ​ഗുജറാത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ സ്ഥാപിക്കാൻ ലുലു ​ഗ്രൂപ്പ്. നാലായിരം കോടി രൂപയുടെ ഭീമമായ നിക്ഷേപമാണ് നടത്തുക. ഇതിലൂടെ 15,000 ആളുകൾക്ക് തൊഴിൽ ലഭിക്കും. കോട്ടയത്ത് രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റ് സ്ഥാപിക്കാനും ലുലു ഒരുങ്ങുന്നു.ഗുജറാത്തിൽ ലുലു ഗ്രൂപ്പിന്റെ വൻ പ്രൊജക്ട് വരുന്നുഇന്ത്യയിലെ ഏറ്റവും വലിയ ലുലു മാൾ (Lulu Mall) ഗുജറാത്തിൽ ഒരുങ്ങുന്നു. നാലയിരം കോടി രൂപ നിക്ഷേപത്തിൽ അഹമ്മദാബാദിലെ ചാന്ദ് ഖെഡയിലാണ് ഷോപ്പിങ് മാൾ പ്രൊജക്ട് യാഥാർത്ഥ്യമാവുക. ലുലു ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്ത 21 ഏക്കറിൽ ഫൈവ് സ്റ്റാർ ഹോട്ടൽ, സർവീസ് അപ്പാർട്മെന്റ് എന്നിവ അടങ്ങുന്ന ബൃഹദ് പദ്ധതിയാണിത്. ഇവിടെ 15,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഇതിനിടെ കോട്ടയത്ത് രണ്ടാമത്തെ ലുലു ഹൈപ്പർമാർക്കറ്റ് യാഥാർത്ഥ്യമാക്കാനും ലുലു ഗ്രൂപ്പ് ഒരുങ്ങുകയാണ്.അഹമ്മദാബാദിലെ കണ്ണായ ഇടം 519 കോടി രൂപ മുടക്കിയാണ് ലുലു ഗ്രൂപ്പ് വാങ്ങിയത്. ലേലത്തിലാണ് ഈ ഭൂമി ലുലു ഗ്രൂപ്പ് നേടിയത്. ഗുജറാത്തിൽ ഫുഡ് പാർക്ക്, ഫിഷ് പ്രൊസസിങ് പ്ലാന്റ് എന്നിവ സ്ഥാപിക്കാനും ലുലു ഗ്രൂപ്പ് പ്ലാൻ ചെയ്യുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി എന്നിവർ കൂടിക്കാഴ്ച്ച നടത്തി. പ്രൊജക്ട് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ സഹകരണവും, പിന്തുണയും അമിത് ഷാ ഉറപ്പു നൽകി.​ഗുജറാത്ത് സർക്കാരിന്റെ വ്യവസായ സൗഹൃദ നയങ്ങൾ പല വൻ കമ്പനികളും നിലവിൽ അവസരമായി കാണുന്നു. യു.എ.ഇ – ഇന്ത്യ സാമ്പത്തിക ഇടനാഴിയിൽ സുപ്രധാന കേന്ദ്രമായി ​ഗുജറാത്ത് മാറുമെന്ന് യു.എ.ഇ മന്ത്രി അബ്ലുല്ല ബിൻ തൗഖുൽ മർറി പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്.കോട്ടയത്തെ ലുലു ഹൈപ്പർ മാർക്കറ്റ്ചങ്ങനാശേരിയിലെ കെ.ജി.എ മാളിലാണ് 50,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് വരുന്നത്. ഇതിലൂടെ 550ൽ അധികം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.ലുലു ​ഗ്രൂപ്പും റീടെയിൽ സെ​ഗ്മെന്റുംലുലു ഗ്രൂപ്പിന്റെ അധിക മൂലധന നിക്ഷേപം, ഈ മേഖലയിലെ സ്ഥിരതയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ പോസിറ്റീവായി സ്വാധീനിച്ചേക്കും. ഉപഭോക്താക്കളുടെ പെരുമാറ്റരീതികൾ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡിജിറ്റൽ ഷോപ്പിംഗ്, സുസ്ഥിരത, പേഴ്സണൽ എക്സ്പീരിയൻസ് എന്നിവയിലെ പുതിയ ട്രെൻഡുകൾക്ക് മുൻഗണന നൽകി റീടെയിൽ വിപണിയും പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു വരികയാണ്. ഇതിനാൽ, പുതിയ പ്രൊജക്ടുകൾ വിപണിയിൽ ലുലുവിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതോടൊപ്പം, മേഖലയിലെ മറ്റ് ബിസിനസ്സുകൾക്ക് വളരാനുള്ള സാധ്യതകൾ തുറന്നിടുകയും ചെയ്യുന്നു


Read News

Back to top button