NEWS

ട്രംപ് ‘നാടകക്കാരൻ’ എന്ന് ഇറാൻ; ഡീൽ ഒമാനുമായി മാത്രം, തള്ളി ട്രംപ്, മോദിക്ക് നന്ദിയെന്ന് നെതന്യാഹു, ഒന്നിച്ച് കുതിച്ച് എണ്ണയും സ്വർണവും


പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുന്നുവെന്ന പ്രതീക്ഷകൾ നൽകി ഇറാൻ. ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നേക്കും. ഹോർമുസിനെ സംയുക്തമായി നിയന്ത്രിക്കാനായി ഒമാനുമായി ധാരണയായെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി. ഒമാനുമായി മാത്രമാണ് ഇറാന്റെ ഡീലും ചർച്ചയും. മൂന്നാംകക്ഷിക്ക് ഇടമില്ലെന്ന് അമേരിക്കയെ ‘കുത്തി’ ഇറാൻ വ്യക്തമാക്കി.എന്നാൽ, ഇറാന്റെ വാക്ക് കാര്യമാക്കേണ്ടെന്നും ചർച്ച നടക്കുന്നത് ഇറാനും അമേരിക്കയും തമ്മിലാണെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ ഉപരോധിക്കുന്ന യുഎസ് സൈന്യത്തിന്റെ നടപടി തുടരുകയാണ്. ഹോർമുസ് പൂർണമായും അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും വെടിനിർത്തൽ ഡീൽ ഉടനുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.


Fashion ⏭️

Back to top button