NEWS
നബിദിനം: യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിലെ അവധി പ്രഖ്യാപിച്ചു; പ്രവാസികൾക്ക് നീണ്ട വാരാന്ത്യം

ദുബായ്∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ ഈ മാസം 28ന് പൊതു- സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ഇത് വെള്ളിയാഴ്ച ആയതിനാൽ വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായർ) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും. 31ന് പ്രവൃത്തി ദിവസം ആരംഭിക്കുന്നതാണ്. ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12നാണ് പ്രവാചകന്റെ ജന്മദിനം.
Fashion ⏭️


