NEWS

‘പത്തനംതിട്ടയെ പ്രളയം ബാധിക്കാത്തിനുകാരണം നഗരാസൂത്രണം; റാന്നിയെ വെള്ളക്കെട്ടിലാക്കിയത് തോടുകളും പാടങ്ങളും നികത്തിയുള്ള വികസനം’


പത്തനംതിട്ട ∙ നെൽവയലുകളും തണ്ണീർത്തടങ്ങളും പരമാവധി സംരക്ഷിച്ചുള്ള നഗരാസൂത്രണമാണ് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചതെന്ന് ജില്ലാ ടൗൺ പ്ലാനിങ്ങിന്റെ പഠനം. തോടുകളും പാടങ്ങളും നികത്തിയുള്ള വികസനം റാന്നി ടൗണിൽ വെള്ളപ്പൊക്കസാധ്യത വർധിപ്പിച്ചതായും പഠനം വിലയിരുത്തുന്നു. കോന്നി, സീതത്തോട്, ചിറ്റാർ തുടങ്ങിയ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്തുള്ള നിർമാണങ്ങളും അടൂർ താലൂക്കിൽ മിന്നലിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്ന നിർമാണരീതികളും ടൗൺ പ്ലാനിങ് നിർദേശിക്കുന്നു.ബണ്ട് റോഡ് നിർമിച്ചു; കണ്ണങ്കര തോടിന്റെ ഗതി മാറ്റി  മുൻകാലങ്ങളിൽ അച്ചൻകോവിലാർ കരകവിഞ്ഞാൽ പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് പതിവായിരുന്നു. കണ്ണങ്കര തോട്ടിലൂടെ എത്തുന്ന ജലം അബാൻ മുതൽ മിനി സിവിൽ സ്റ്റേഷൻ പടി വരെയും എസ്പി ഓഫിസുള്ള താഴെവെട്ടിപ്രം ഭാഗവും വെള്ളത്തിനടിയിലാകുമായിരുന്നു. അഴൂർഭാഗത്തുനിന്ന് എത്തിയ വെള്ളം മാർക്കറ്റും പൊലീസ് സ്റ്റേഷനും പിന്നിട്ട് സെൻട്രൽ ജംക്‌ഷൻ വരെ എത്തിയ സന്ദർഭങ്ങളുമുണ്ട്. സ്റ്റേഡിയം ഭാഗത്തുകൂടി ഒഴുകിയെത്തിയ വെള്ളം കോളജ് ജംക്‌ഷൻ മുതൽ ഹെഡ് പോസ്റ്റ് ഓഫിസ് പടി വരെയും വ്യാപിച്ചിരുന്നു.


Fashion ⏭️

Back to top button