NEWS

അടുത്തത് ധ്യാനെന്ന് ട്രോളന്മാർ; കമന്റിട്ട് വീണ്ടും കൈയടി വാങ്ങി നടൻ

ധ്യാൻ ശ്രീനിവാസൻ, വിജയ്, തൃഷ

തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ പ്രസംഗത്തിനിടെ നടി തൃഷയെ ആക്ഷേപിച്ചെന്ന പരാതിയിൽ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്‌തതിനുപിന്നാലെ കരുതിയിരിക്കാൻ നടൻ ധ്യാൻ ശ്രീനിവാസനെ ഉപദേശിച്ച് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം. കൂടുതലും ട്രോൾ രൂപത്തിലുള്ള പോസ്‌റ്റുകളും കമന്റുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആഴ്‌ചകൾക്ക് മുൻപ് വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ പരോക്ഷമായി കളിയാക്കി ധ്യാൻ ശ്രീനിവാസൻ നടത്തിയ പ്രസംഗമാണ് ഇതിനുകാരണം.

അടുത്തത് ധ്യാനാണെന്നും ഒരു കുപ്പായം തുന്നി വയ്‌ക്കെന്നുമെല്ലാം ട്രോളന്മാർ പറയുന്നുണ്ട്. അണ്ണൻ തമ്പിയെന്ന ചിത്രത്തിൽ താനൊന്നും ചെയ്‌തിട്ടില്ലെന്ന് ഊമയായ മമ്മൂട്ടിയുടെ ക്യാരക്‌ടർ ആംഗ്യം കാണിക്കുന്ന ഭാഗം കോമഡി സീൻ എഡിറ്റ് ചെയ്‌ത് ചേർത്താണ് ട്രോളന്മാർ രംഗത്തിറങ്ങുന്നത്.എന്നാൽ, കേരളത്തിൽ വന്ന് ധ്യാനിനെ പൊക്കാൻ കുറച്ച് വിയർക്കുമെന്നും ഉടുക്കുകൊട്ടി പേടിപ്പിക്കണ്ടെന്നുമൊക്കെ പറഞ്ഞ് ധ്യാനിന് കട്ടസപ്പോർട്ട് നൽകാനും ഒരു വിഭാഗം രംഗത്തുണ്ട്.

‘ഹഹഹ, അണ്ണനും അണ്ണിയും എൻ ഉയിർ ഡാ’ എന്നാണ് ഈ വീഡിയോയ്‌ക്ക് താഴെ ധ്യാൻ കുറിച്ചത്. മറ്റ് കമന്റുകൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ഇതുതന്നെ. ഇതിലൂടെ ധ്യാൻ സേഫ് സോണിലായെന്നാണ് മറ്റ് ചിലർ മറുപടിയായി കുറിച്ചത്.

പുതിയ ചിത്രമായ വിസിറ്ററിന്റെ പ്രൊമോഷൻ ചടങ്ങിനിടെയാണ് ധ്യാൻ ശ്രീനിവാസൻ വൈറൽ പ്രസംഗം നടത്തിയത്. ധ്യാനിന്റെ പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്നവരും സോഷ്യൽ മീഡിയ പ്രേക്ഷകരും പൊട്ടിച്ചിരിച്ചെങ്കിലും തമിഴ്നാട്ടിലെ വിജയ് ആരാധകർക്കിടയിൽ പ്രതിഷേധമാണ് നടനെതിരെ ഉണ്ടായത്.

Read News ⏭️

Back to top button