LIFESTYLE
അന്ന് ഒറ്റരാത്രിയിൽ വീട് ഉപേക്ഷിക്കേണ്ടിവന്നു; കശ്മീരിലെ വീട്ടിലേക്ക് തിരിച്ചെത്തി താരം; ഇവിടെ ഓർമകളുടെ തിരയിളക്കം

ചിലർക്ക് പഴയ വീട് വെറുമൊരു കോൺക്രീറ്റ് കെട്ടിടം മാത്രമായിരിക്കാം. എന്നാൽ മറ്റുചിലർക്ക്, അവിടത്തെ ഓരോ ചുവരുകളും പടിക്കെട്ടുകളും ജനാലകളും ഓർമകളുടെ സുരക്ഷിത താവളങ്ങളാണ്. പതിറ്റാണ്ടുകൾക്ക് ശേഷം പ്രശസ്ത ബോളിവുഡ് താരം കുനാൽ കെമ്മുവിന്റെ കുടുംബം ശ്രീനഗറിലെ പഴയ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ സംഭവിച്ചതും ഇതാണ്.കുനാലിന്റെ സഹോദരി കരിഷ്മ കെമ്മു ആണ് ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവച്ചത്. വർഷങ്ങളായി തങ്ങളെ കാത്തിരുന്ന ആ വലിയ മാളികയിലേക്ക് കാലെടുത്തുവച്ചപ്പോൾ, ഓരോ മുറിയും മൗനമായി സൂക്ഷിച്ച കഥകൾക്ക് വീണ്ടും ജീവൻ വയ്ക്കുകയായിരുന്നു.ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ട സ്വപ്നംപരിചിതമായ ശ്രീനഗർ തെരുവുകളിലൂടെ നടക്കുമ്പോൾ, ഒരു രാത്രി കൊണ്ട് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന കയ്പേറിയ ഭൂതകാലത്തെക്കുറിച്ച് കരിഷ്മ വിഡിയോയിൽ ഓർക്കുന്നുണ്ട്. ‘ഏത് വീടാണോ ഒറ്റരാത്രികൊണ്ട് ഞങ്ങൾക്ക് ഉപേക്ഷിക്കേണ്ടി വന്നത്, വർഷങ്ങൾക്ക് ശേഷം ഇന്ന് അതേ ശ്രീനഗറിലെ തെരുവുകളിലൂടെ ഞങ്ങൾ ആ വീടിന്റെ ഉമ്മറപ്പടിയിൽ വീണ്ടുമെത്തിയിരിക്കുന്നു’, കരിഷ്മ വികാരാധീനയായി പറഞ്ഞു. ഒരുകാലത്ത് തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഓരോ മുറിയും അമ്മ മക്കൾക്ക് കാണിച്ചുകൊടുത്തു.കാലപ്പഴക്കത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ടെങ്കിലും, ആ പൂർവിക വീട് ഇപ്പോഴും പഴയ കാലത്തെ കരകൗശല വിദ്യയുടെ പ്രൗഢി വിളിച്ചോതുന്നുണ്ട്. പരമ്പരാഗത കശ്മീരി റസിഡൻഷ്യൽ വാസ്തുവിദ്യയുടെ ഉദാഹരണമാണ് ഈ മാളിക.മുകളിലെ നിലയിൽ മനോഹരമായി കൊത്തിവച്ച മരത്തൂണുകൾ താങ്ങിനിർത്തുന്ന സവിശേഷമായ ഒരു തടി പാലം, കല്ലിൽ തീർത്ത മനോഹരമായ കൊത്തുപണികളും, അതിനോട് ചേർന്നുള്ള തവിട്ടുനിറത്തിലുള്ള മരം കൊണ്ട് നിർമിച്ച ജനൽ ഫ്രെയിമുകളും, അലങ്കാര റെയിലിങ്ങുകളും ഈ വീടിന്റെ പ്രത്യേകതയാണ്. മുകളിലെ തുറന്ന കൽപണികളിൽ നിന്നും തികച്ചും വ്യത്യസ്തമായി, വലിയ മരവാതിലുകളും പ്ലാസ്റ്റർ ചെയ്ത ചുവരുകളുമാണ് താഴത്തെ നിലയിലുള്ളത്.
Cinema ⏭️


