NEWS

‘ദേശീയപാതയുടെ 60% ഭാഗം അപകടസാധ്യതാ മേഖല; എൻച്ച്66 പൂർത്തിയാകുമ്പോൾ അപകടസാധ്യത വൻതോതിൽ വർധിക്കും’


മലപ്പുറം ∙ റോഡുകളിലെ അപകട സാധ്യതയിൽ മലപ്പുറം ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്ത്. ജില്ലയിൽ ദേശീയ, സംസ്ഥാന പാതകളിലായി 219 കിലോമീറ്റർ ദൂരം അപകടസാധ്യതാ മേഖലയിൽ ഉൾപ്പെടുന്നതായി നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിറങ് ആൻഡ് റിസർച് സെന്ററിന്റെ (നാറ്റ്പാക്) പഠനത്തിൽ പറയുന്നു. സംസ്ഥാനത്ത് ദേശീയപാതയുടെ 60% ഭാഗം അപകടസാധ്യതാ മേഖലകളാണ്. സംസ്ഥാന പാതയുടെ 26% ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ അപകടസാധ്യതാ മേഖലയുള്ളത് (289 കി.മീ). മലപ്പുറം ജില്ലയിൽ 28 ഇടങ്ങൾ കാൽനട യാത്രക്കാർക്ക് ഏറെ അപകട സാധ്യതയുള്ളതാണെന്ന് നാറ്റ്പാക്കിന്റെ മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.ദേശീയപാത 66ന്റെ വികസനം പൂർത്തിയാകുമ്പോൾ റോഡ് അപകടസാധ്യത വൻതോതിൽ വർധിക്കുമെന്നും ഇക്കാര്യത്തിൽ മുൻകരുതൽ വേണമെന്നും നാറ്റ്പാക് നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. ദേശീയപാത വികസനം ഏറ്റവും വേഗത്തിൽ പൂർത്തിയാകുന്ന ജില്ല മലപ്പുറമാണ്. അപകടം കുറയ്ക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ ജില്ലയിൽ ഉടൻ സ്വീകരിക്കണമെന്ന് മോട്ടർ വാഹന വകുപ്പും റിപ്പോർട്ട് നൽകിയിരുന്നു.ഡിആർഎസ്‌സി യോഗം 29ന്  29ന് ചേരുന്ന ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റി (ഡിആർഎസ്‌സി) യോഗത്തിൽ കുറ്റിപ്പുറം അപകടം ചർച്ചയാകും. ജില്ലയിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന സമിതിയാണ് കലക്ടറുടെ അധ്യക്ഷതയിലുള്ള ഡിആർഎസ്‌സി. കമ്മിറ്റിയുടെ മുൻ യോഗങ്ങളിൽ ദേശീയപാതയിലെ അപകടസാധ്യതയും ഇത് ഒഴിവാക്കുന്നതിനു സ്വീകരിക്കേണ്ട മു കരുതൽ നടപടികളും ചർച്ചയായിരുന്നു. ഇത് പാലിക്കുന്നതിൽ വന്ന വീഴ്ച, കുറ്റിപ്പുറം അപകടത്തിനു കാരണമായോ എന്ന് നാളെ നടക്കുന്ന യോഗം ചർച്ച ചെയ്യും.


Fashion ⏭️

Back to top button