NEWS
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

രമേശൻ പാലേരി
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (65) അന്തരിച്ചു. കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. റോബർട്ട് ഓവർ പുരസ്കാരം, എം ഭാസ്കരൻ മെമ്മോറിയൽ സഹകരണ പ്രതിഭാ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
English Summary
Kozhikode: Ramesan Paleri (65), Chairman of the Uralungal Labour Contract Co-operative Society (ULCCS), passed away on Tuesday morning at 8:30 a.m. at Kumar Hospital in Coimbatore. He had been undergoing treatment for cancer.


