NEWS

ഇടത് ശക്തീകരണം അനിവാര്യം: ഡി. രാജ

കൊച്ചി: സംഘപരിവാർ ശക്തികളുടെ പതനം ഉറപ്പാക്കാൻ രാജ്യത്ത് ഇടത് പ്രസ്ഥാനങ്ങൾ ശക്തിപ്രാപിക്കേണ്ടത് അനിവാര്യമാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ പി.കെ. വാസുദേവൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങൾ എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ചരിത്രം എഴുതുമ്പോൾ ഒഴിവാക്കാനാവാത്ത പേരാണ് പി.കെ. വാസുദേവൻ നായരുടേതെന്നും അദ്ദേഹം അനുസ്മരിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. രാജേന്ദ്രൻ, കെ.കെ. അഷറഫ്, സത്യൻ മൊകേരി തുടങ്ങിയവർ പങ്കെടുത്തു.

Read News ⏭️

Back to top button