NEWS

സഹകരണ  ബാങ്ക്  മാനേജർ ജീവനൊടുക്കിയ നിലയിൽ; മൃതദേഹം കണ്ടെത്തിയത് വായനശാലയിൽ

ഗനീഷ് കുമാർ

കോഴിക്കോട്: സഹകരണ ബാങ്ക് മാനേജറായ സിപിഎം നേതാവ് ജീവനൊടുക്കിയ നിലയിൽ. കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജറും സിപിഎം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പി കെ (50) ആണ് ജീവനൊടുക്കിയത്. വീടിന് സമീപത്തെ മുറുവശേരി വായനശാലയിൽ ഇന്ന് രാവിലെയാണ് ഗനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗനീഷിനെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. കർഷകസംഘം മേഖലാ സെക്രട്ടറി കൂടിയായിരുന്നു. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. കുറ്റ്യാടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

English Summary

CPM leader, manager of cooperative bank, commits suicide. Ganesh Kumar P K (50), manager of the Thalikkara branch of the Kakattil Cooperative Bank in Kozhikode and local CPM leader, committed suicide. Ganesh was found hanging this morning in the Muruvasherry library near his house.
RELATED TOPICS: GANESH KUMAR KOZHIKODE, CPM LEADER GANESH KUMAR, COOPERATIVE BANK MANAGER, KAKKATTIL NEWS

Read News ⏭️

Back to top button