526 കിലോമീറ്റർ റേഞ്ച് നൽകുന്ന വാഹനം, അതും താങ്ങാവുന്ന വിലയിൽ, മാസ് മാർക്കറ്റ് എസ്യുവിയുമായി കിയ

സിറോസ് ഇവി
കൊച്ചി: പ്രീമിയം വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യ രണ്ടാമത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് എസ്.യു.വിയായ സിറോസ് ഇ.വി. അവതരിപ്പിച്ചു. വാഹനത്തിന്റെ പ്രീബുക്കിംഗ് ആരംഭിച്ചു.
51.4 കിലോവാട്ട് ബാറ്ററി പതിപ്പിൽ 526 കിലോമീറ്റർ യാത്ര നൽകും. ഈ വിഭാഗത്തിൽ 500 കിലോമീറ്റർ റേഞ്ചുള്ള ആദ്യ വാഹനമാണിത്.
42 കിലോവാട്ട് ബാറ്ററി പതിപ്പിന് 443 കിലോമീറ്റർ ദൈർഘ്യമാണ് ലഭിക്കുക. ആജീവനാന്ത ഹൈവോൾട്ടേജ് ബാറ്ററി വാറന്റി, അഷ്വേർഡ് ബൈബാക്ക് പദ്ധതി, ബാറ്ററിആസ്എസർവീസ് (ബി.എ.എ.എസ്.) ധനസഹായ പദ്ധതി എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്.
171 പി.എസ്. കരുത്തുള്ള മോട്ടോറോടുകൂടിയ വാഹനം 51.4 കിലോവാട്ട്മണിക്കൂർ ബാറ്ററിയിൽ 100 കിലോമീറ്റർ വേഗത 8.1 സെക്കൻഡിൽ കൈവരിക്കും. 100 കിലോവാട്ട് ഡി.സി. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ 39 മിനിറ്റിൽ ചാർജ് ചെയ്യാനാകും. ഐ.പി. 67 നിലവാരമുള്ള ദ്രവശീതീകരണ ബാറ്ററി സംവിധാനവും വാഹനത്തിലുണ്ട്.
കെ ചാർജ് കരുത്ത്
കിയയുടെ കെ ചാർജ് ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖലയാണ് സിറോസ് ഇ.വിയുടെ മറ്റൊരു സവിശേഷത. മൈ കിയ ആപ്പിലൂടെ രാജ്യത്തെ 23 ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുടെ 20,300ലധികം ചാർജിംഗ് സ്റ്റേഷനുകൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ചാർജിംഗ് സ്റ്റേഷൻ കണ്ടെത്താനും പണമടയ്ക്കാനും ഒറ്റ ഡിജിറ്റൽ വാലറ്റ് ഉപയോഗിക്കാം. 129ലധികം ഡീലർഷിപ്പുകളിൽ ഡി.സി. ഫാസ്റ്റ് ചാർജറുകളും, 275ലധികം സർവീസ് കേന്ദ്രങ്ങളും രാജ്യത്തുടനീളം സേവനം ഉറപ്പാക്കുന്നു.
സിറോസ് ഇ.വി
76.2 സെന്റിമീറ്റർ (30 ഇഞ്ച്) വൈഡ് ട്രിനിറ്റി പനോരമിക് ഡിസ്പേ
ഹർമൻ കാർഡൺ എട്ടു സ്പീക്കർ പ്രീമിയം ഓഡിയോ സംവിധാനം
ഓവർ ദി എയർ (ഒ.ടി.എ.) സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ
ലെവൽ രണ്ട് അഡാസ്, 16 സുരക്ഷാ സവിശേഷതകൾ
25 സ്റ്റാൻഡേർഡ് ഹൈ സേഫ്റ്റി സംവിധാനങ്ങൾ
ഡിജിറ്റൽ കീ,
വാഹനം ടു ലോഡ് (വി 2എൽ)
റീജനറേറ്റീവ് ബ്രേക്കിംഗ് പാഡിൽ ഷിഫ്റ്റുകൾ
ഐ പെഡൽ, ബാറ്ററി ഹീറ്റിംഗ് സിസ്റ്റം
”ഭാവിയിലെ മൊബിലിറ്റിയെ അർത്ഥവത്തായതും സ്വീകാര്യവും ഉപഭോക്താക്കൾക്ക് പ്രിയങ്കരമാക്കുകയുമെന്ന തത്വശാസ്ത്രം പാലിക്കുന്നതാണ് സിറോസ് ഇ.വി.”
ഗ്വാങ്ഗു ലീ
മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ
കിയ ഇന്ത്യ
വില:13.49 ലക്ഷം രൂപ മുതൽ
News ⏭️


