NEWS
സമൂഹമാധ്യമത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണം; യുവതിയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

ഓക്ലഹോമ ∙ തനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവച്ചുകൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. യുഎസിലെ ഓക്ലഹോമയിൽ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സാറ ഗിൽസണിനെ (43) വെടിവച്ച് കൊന്ന ശേഷം ഭർത്താവ് ജെറമിയ ഷോൺ ഡഫി (48) ആണ് ജീവനൊടുക്കിയത്. ഇരുവരും തമ്മിൽ വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനാൽ അകന്നു താമസിക്കുകയായിരുന്നു.ഒവാസോയിലെ സാറയുടെ വീട്ടിലെത്തിയ ശേഷമാണ് ജെറമിയ കൃത്യം നടത്തിയത്. വീട്ടിലുണ്ടായിരുന്ന കുട്ടിയാണ് എമർജൻസി നമ്പറിൽ പൊലീസിനെ സംഭവം വിളിച്ചറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്.ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത്mrsgilson/TikTok, Shawn Duffey/TikTok ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Fashion ⏭️

