LIFESTYLE
അശുഭം എന്നുകരുതി ഫ്ളാറ്റിലെ 13ാം നില ഒഴിവാക്കി; കുടുങ്ങിയത് വീട് വാങ്ങിയവർ; അന്ധവിശ്വാസം വരുത്തിവച്ച വിന

ഇന്ന് ചില ബഹുനില കെട്ടിടത്തിലെ ലിഫ്റ്റിൽ കയറിയാൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു അസാധരണ കാര്യം കാണാം. ലിഫ്റ്റിൽ 12 കഴിഞ്ഞാൽ ബട്ടൺ നേരെ 14–ലേക്ക് ചാടും. ‘13’ എന്ന നമ്പറിനോടുള്ള കാലങ്ങളായുള്ള അന്ധവിശ്വാസം ഒഴിവാക്കാനാണ് ബിൽഡർമാർ ഈ തന്ത്രം പ്രയോഗിക്കുന്നത്. എന്നാൽ, ഈ മാറ്റം ഫ്ലാറ്റ് വാങ്ങുന്നവർക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല.ഒരു കെട്ടിടത്തിന്റെ ഓൺ–സൈറ്റ് ഫ്ലോർ നമ്പറിങ് (കെട്ടിടത്തിൽ നൽകിയിരിക്കുന്ന നിലകളുടെ നമ്പർ) അതിന്റെ സർക്കാർ അംഗീകൃത പ്ലാനുകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, വീട് വാങ്ങുന്നവർക്ക് അത് ഭാവിയിൽ വലിയ കെണിയായി മാറും. പ്രോപ്പർട്ടി റജിസ്ട്രേഷനിലെ കാലതാമസം മുതൽ നികുതി രേഖകളിലെ പൊരുത്തക്കേടുകൾ, ഭവനവായ്പ തടസ്സങ്ങൾ, സ്വത്ത് വീണ്ടും വിൽക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവ ഇതിൽ ചിലതുമാത്രം.ഒരു അന്ധവിശ്വാസം വരുത്തിവച്ച വിനമുംബൈയിലെ ഒരു പ്രമുഖ റസിഡൻഷ്യൽ പ്രോജക്ടിൽ ഒരു അപ്പാർട്മെന്റ് വാങ്ങിയ ഫാഹിം ലക്ഡാവാലയുടെ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമത്തിലൽ ചർച്ചയാകുന്നത്. താൻ കെട്ടിടത്തിന്റെ 13-ാം നിലയിലാണ് വീട് വാങ്ങിയതെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. എന്നാൽ, അദ്ദേഹത്തിന് ലഭിച്ച ആദ്യത്തെ പ്രോപ്പർട്ടി ടാക്സ് (വസ്തു നികുതി) ബില്ലിൽ അപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത് 14-ാം നിലയിലാണെന്ന് രേഖപ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് ഡെവലപ്പർമാരോട് വിശദീകരണം തേടിയപ്പോഴാണ് ഫാഹിം ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത്. 13 എന്ന നമ്പർ നിർഭാഗ്യകരമായി കണക്കാക്കപ്പെടുന്നതിനാൽ ഡെവലപ്പർ ആ നമ്പർ തന്നെ കെട്ടിടത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. യഥാർഥത്തിൽ 13-ാം നിലയിലുള്ള അപ്പാർട്മെന്റിനെ 14-ാം നിലയെന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു അവർ. വിഷമിക്കേണ്ട കാര്യമില്ലെന്ന് ഡെവലപ്പർ ഉറപ്പുനൽകിയെങ്കിലും നിയമപരമായി ഇത് വലിയൊരു പ്രതിസന്ധിക്കാണ് വഴിതുറന്നത്.നിയമപരമായ തലവേദനകൾ
Cinema ⏭️


