NEWS

രാജാഭാഷ കാര്യാന്യയം: പ്രഥമ പുരസ്‌കാരം എസ്.ബി.ഐക്ക് 

തിരുവനന്തപുരം: 2025-26 വർഷത്തെ മികച്ച രാജഭാഷ കാര്യാന്യയത്തിന് നഗര ഔദ്യോഗിക ഭാഷാ കാര്യനിർവഹണ സമിതി,തിരുവനന്തപുരം (ബാങ്ക് ആന്റ് ഇൻഷ്വറൻസ് കമ്പനി) നൽകുന്ന പ്രഥമ പുരസ്‌കാരത്തിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് അർഹമായി.തിരുവനന്തപുരം സെൻട്രൽ റെസിഡൻസിയിൽ വച്ചു നടന്ന 83-ാമത് കമ്മിറ്റി യോഗത്തിൽ ചെയർമാൻ പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ (റീജിയണൽ ഡയറക്ടർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ)യിൽ നിന്നും എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ പി.പ്രദീപ് പുരസ്‌കാരവും എസ്.ബി.ഐ രാജഭാഷ അധികാരി പി.കെ.സുമേഷ് പ്രശസ്തി പത്രവും ഏറ്റുവാങ്ങി.നബാർഡ് സി.ജി.എം നാഗേഷ് കുമാർ അനുമല,റീജിയണൽ ഇംപ്ലിമെന്റേഷൻ ഓഫീസ് റിസർച്ച് ഓഫീസർ അമൻ മേഹ്താ എന്നിവരും പങ്കെടുത്തു.

Read News ⏭️

Back to top button