NEWS
ലിഫ്റ്റ് ശരിയാക്കുന്നത് സംബന്ധിച്ച് തർക്കം; ബാങ്ക് മാനേജറുടെ മുഖത്തടിച്ച് മുൻ കേന്ദ്രമന്ത്രിയുടെ മകൾ

ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയുടെ മകൾ കയൽവിഴിയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ബാങ്ക് മാനേജറെ മർദിച്ചെന്ന ആരോപണത്തെ തുടർന്നാണ് കേസെടുത്തത്. കയൽവിഴി മാനേജറെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.പ്രചരിക്കുന്ന വിഡിയോയിൽ കയൽവിഴിയും മറ്റൊരാളും എസ്ബിഐ ബാങ്ക് മാനേജറുടെ അടുത്ത് ഇരിക്കുന്നത് കാണാം. ഇവർ മാനേജറുമായി തർക്കിക്കുന്നതും പിന്നാലെ അദ്ദേഹത്തെ അടിക്കുന്നതും കാണാം. സംസാരിക്കുന്നതിനിടെ എഴുന്നേറ്റ് നിന്നാണ് കയൽവിഴി മാനേജറെ അടിക്കുന്നത്. സംഭവത്തിൽ ബാങ്ക് അധികൃതർ പൊലീസിന് പരാതി നൽകി.
Fashion ⏭️


