NEWS

പൊതുമനഃസാക്ഷിക്കേറ്റ അടിക്ക് കണക്ക് ചോദിച്ചു: അജിത് കുമാറിന്റെ സസ്പെൻഷനിൽ എ.ഡി. തോമസ്


കോട്ടയം∙ എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ സന്തോഷമുണ്ടെന്ന് എ.ഡി.തോമസ് എംഎൽഎ. താനും അജയ് ജുവൽ കുര്യാക്കോസും ചേർന്നു നടത്തിയ നിയമപോരാട്ടത്തിനു ഫലമുണ്ടായെന്നും തോമസ് മനോരമ ഓൺ‌ലൈനോടു പറഞ്ഞു. 2023 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കുനേരെ ആലപ്പുഴയിൽ കരിങ്കൊടി കാട്ടിയതിനു മർദനമേറ്റ യൂത്ത് കോൺഗ്രസിൽ പ്രവർത്തകരിൽ ഒരാളാണ് ആലപ്പുഴ എംഎൽഎ എ.ഡി. തോമസ്. അന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റായിരുന്നു എ.ഡി. തോമസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അജയ് ജുവൽ കുര്യാക്കോസിനും മർദനമേറ്റിരുന്നു.‘‘അജിത് കുമാറിനെതിരായ നടപടിയിൽ വലിയ സന്തോഷമുണ്ട്. പലപ്പോഴും യുഡിഎഫ് സർക്കാർ ഒത്തുകളിക്കുന്നു തുടങ്ങി വ്യാപകമായ ആക്ഷേപങ്ങൾ കേട്ടിരുന്നു. അതിനൊക്കെയുള്ള മറുപടിയാണിത്. ശാരീരികമായി ഏറ്റ മർദനമെന്നതിലുപരി, പ്രതിഷേധിക്കാനും വിമർശിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നിയമപോരാട്ടമാണ് ഞാനും അജയ് ജുവൽ കുര്യാക്കോസും ചേർന്നു നടത്തിയത്. കെ.സി. വേണുഗോപാൽ എംപി നടത്തിയ ഇടപെടലാണ് ഇതിൽ എടുത്തു പറയേണ്ടത്. അദ്ദേഹമാണു രാഷ്ട്രീയമായി ആദ്യം ഈ വിഷയം ഏറ്റെടുക്കുന്നത്.


Fashion ⏭️

Back to top button