HEALTH
ചീരയെക്കാൾ നാരുകളുള്ള ഏഴ് സൂപ്പർഫുഡ്: ദഹനത്തിന് മികച്ചത്

ആരോഗ്യകരമായ ദഹനത്തിനും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും ആവശ്യമായ പ്രധാന ഘടകമാണ് നാരുകൾ (ഫൈബർ). ഒരു പ്രായപൂർത്തിയായ വ്യക്തിക്ക് പ്രതിദിനം ശരാശരി 30 ഗ്രാം ഫൈബർ ആവശ്യമാണ്. എന്നാൽ മിക്ക സ്ത്രീകളും ദിവസേന 15-20 ഗ്രാം മാത്രമാണ് കഴിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.100 ഗ്രാം പച്ച ചീരയിൽ ഏകദേശം 2.2 ഗ്രാം ഫൈബർ മാത്രമാണുള്ളത്. അതിനാൽ ചീര ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും, ഫൈബർ ലഭിക്കാൻ അതിൽ മാത്രം ആശ്രയിക്കേണ്ടതില്ല. കൂടുതൽ നാരുകൾ അടങ്ങിയ ചില ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഈ കുറവ് എളുപ്പത്തിൽ പരിഹരിക്കാം.വിദഗ്ധരുടെ അഭിപ്രായത്തിൽ ദീർഘകാലം ഫൈബർ കുറവുള്ള ഭക്ഷണരീതി പിന്തുടരുന്നത് കുടലിലെ മൈക്രോബയോമിന്റെ സന്തുലിതാവസ്ഥ തകർക്കുകയും മലബന്ധം, കുടലിന്റെ പ്രതിരോധശേഷി കുറയൽ, ഹൃദ്രോഗങ്ങൾ, ചിലതരം കാൻസറുകൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും.ഫൈബറിന് രണ്ട് പ്രധാന വിഭാഗങ്ങളുണ്ട്. ലയിക്കുന്ന ഫൈബർ (Soluble fibre) പഴങ്ങളിലും പച്ചക്കറികളിലുമാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് ദഹനം മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൂടുതൽ നേരം വയറുനിറഞ്ഞ അനുഭവം നൽകാനും സഹായിക്കുന്നു. ലയിക്കാത്ത ഫൈബർ (Insoluble fibre) ധാന്യങ്ങൾ, പരിപ്പുവർഗങ്ങൾ, വിത്തുകൾ, കുരുവർഗങ്ങൾ എന്നിവയിൽ ധാരാളമുണ്ട്. ഇത് മലബന്ധം തടയുകയും ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു.ചിയ വിത്തുകൾ: ഒരു ടേബിൾസ്പൂൺ ചിയ വിത്തിൽ ഏകദേശം അഞ്ച് ഗ്രാം ഫൈബർ ലഭിക്കും. തൈരിലോ സ്മൂത്തിയിലോ ചേർക്കുന്നതിന് മുമ്പ് 15 മിനിറ്റ് വെള്ളത്തിലോ പാലിലോ കുതിർത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിലെ ലയിക്കുന്ന ഫൈബർ കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.ഫ്‌ളാക്ക്സ്സീഡ് (ചണവിത്ത്): 100 ഗ്രാമിൽ ഏകദേശം 27 ഗ്രാം ഫൈബർ അടങ്ങിയിരിക്കുന്ന ഫ്‌ളാക്ക്സ്സീഡ് ദഹനാരോഗ്യത്തിന് മികച്ചതാണ്. മുഴുവനായി കഴിക്കുന്നതിനേക്കാൾ പൊടിച്ചശേഷം ഉപയോഗിക്കുന്നതാണ് ശരീരം കൂടുതൽ ആഗിരണം ചെയ്യുക. സലാഡിലും കഞ്ഞിയിലും ചപ്പാത്തി മാവിലും ചേർക്കാം.
Cinema ⏭️


