AUTO

പെട്രോൾ, ഇലക്ട്രിക്, ഫ്ലെക്സ്-ഫ്യുവൽ; ഒന്നും രണ്ടുമല്ല പുതിയ 10 മോഡലുകളുമായി ഹോണ്ട


ഒന്നും രണ്ടുമല്ല, ഒറ്റയടിക്ക് 10 പുതിയ ഇരുചക്രവാഹനങ്ങൾ പുറത്തിറക്കി ഹോണ്ട മോട്ടർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ വിപണിയിൽ ചരിത്രം കുറിക്കുന്നു. സാധാരണ പെട്രോൾ, ഇലക്ട്രിക്, പരിസ്ഥിതി സൗഹൃദ ഫ്ലെക്സ്-ഫ്യുവൽ എന്നീ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന എൻജിനുകളുമായാണ് ഈ പുതിയ മോഡലുകൾ എത്തുന്നത്.ഹോണ്ട എഡിവി 160ഇന്ത്യയിലെ ആദ്യത്തെ ഇ85 ഫ്ലെക്സ്-ഫ്യുവൽ  പിന്തുണയ്ക്കുന്ന അഡ്വഞ്ചർ സ്കൂട്ടറാണിത്. 157 സിസി വാട്ടർ കൂൾഡ് എൻജിനണ് വാഹനത്തിന്. 8.1 ലീറ്റർ ഇന്ധന ടാങ്ക്, 27 ലീറ്റർ ബൂട്ട് സ്‌പേസ്, ടിഎഫ്ടി ഡിസ്‌പ്ലേ, ഹോണ്ട ടോർക്ക് കൺട്രോൾ എന്നിവ വാഹനത്തിലുണ്ടാകും. ‘മെയ്ഡ് ഇൻ ഇന്ത്യ, മെയ്ഡ് ഫോർ ദി വേൾഡ്’ എന്ന കാഴ്ചപ്പാടോടെ നിർമിച്ച ഇത് ഇന്ത്യയിൽ നിന്ന് പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.ഹോണ്ട സിബി 500ക്ലാസിക് ഐക്കണിക് ബൈക്കായ CB750-ൽ നിന്ന് പ്രചോദനമുൾക്കൊണ്ട റോഡ്‌സ്റ്ററാണ് ഇത്. 501 സിസി എയർ കൂൾഡ് എൻജിനാണ് വാഹനത്തിൽ. 28 ബിഎച്ച്പി കരുത്തും 43 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. അലോയ് വീൽ, സ്പോക്ക് ട്യൂബ്‌ലെസ്, ഡിസൈനർ ഗ്രാഫിക്സ് ഉള്ള സ്പോക്ക് ട്യൂബ്‌ലെസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ വാഹനം വിപണിയിലെത്തും. ഡ്യുവൽ ചാനൽ എബിഎസ്, അസിസ്റ്റ് & സ്ളിപ്പർ ക്ലച്ച് എന്നിവ സുരക്ഷ ഉറപ്പാക്കുന്നു.ഹോണ്ട റെബൽ 300 & റെബൽ 500


Sports ⏭️

Back to top button