NEWS

കാസർകോട് പ്ലാസ്റ്റിക് ഫാക്‌ടറിയിൽ വൻ തീപിടിത്തം; സമീപം ഗെയിൽ വാതക പൈപ്പ്

പ്ലാസ്റ്റിക് ഫാക്‌ടറിയിലുണ്ടായ തീപിടിത്തം

കാസർകോട്: ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്‌ടറിയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം. പ്ലാസ്റ്റിക് തരികൾ ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്‌ടറിയാണിത്. തീ ആളിപ്പടർന്നതോടെ കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.

ഫാക്‌ടറിക്കുള്ളിലൂടെയാണ് ഗെയിൽ വാതക ( പ്രകൃതിവാതക) പൈപ്പ് ലൈൻ കടന്നുപോകുന്നത്. രണ്ട് മീറ്റർ ആളത്തിലാണ് ഈ പൈപ്പുള്ളത്. തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥർ പൈപ്പ് ലൈനിന്റെ മുകൾ ഭാഗത്ത് പരിശോധന നടത്തി. വൻ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിഞ്ഞത്. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

English Summary

A major fire broke out early Friday morning at a plastic recycling factory in the Chattanchal Industrial Park in Kasaragod. Fire and Rescue teams from Kasaragod, Kuttikol, and Kanhangad brought the blaze under control. A GAIL natural gas pipeline passes beneath the factory premises, but officials confirmed it was not damaged after inspection, preventing a potentially serious accident. No injuries were reported.
RELATED TOPICS: KASARAGOD FIRE, PLASTIC FACTORY FIRE, GAIL GAS PIPELINE, KASARAGOD NEWS, KERALA FIRE ACCIDENTS

Read News ⏭️

Back to top button