NEWS
ബൈജൂസിന് തൽക്കാലം ആശ്വാസം; ലേലം സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ, പാപ്പരത്ത നടപടി നിർത്തില്ല, യുഎസ് കമ്പനികൾക്ക് തിരിച്ചടി

കടം വാങ്ങിയ തുക തിരിച്ചുകൊടുക്കാത്തതിനെ തുടർന്ന് പാപ്പരത്ത നടപടി നേരിടുന്ന ബൈജൂസിന് ‘തൽക്കാലം’ ആശ്വാസം. പാപ്പരത്ത നടപടികളുടെ ഭാഗമായി ബൈജൂസിന്റെ ആസ്തികൾ ലേലം ചെയ്യുന്നത് നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അടുത്തവാദം കേൾക്കുന്ന ഓഗസ്റ്റ് 31 വരെ മരവിപ്പിച്ചു. മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എഡ്യുടെക് കമ്പനിയാണ് ബൈജൂസ്. ഈ കമ്പനിയുടെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന്റെ സ്വത്ത് ലേലം ചെയ്യുന്നതിനാണ് താൽക്കാലിക സ്റ്റേ.യുഎസ് വായ്പാദാതാക്കളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ബൈജൂസ് പാപ്പരത്ത നടപടികളിൽ അകപ്പെട്ടത്. 11,433 കോടി രൂപ ആവശ്യപ്പെട്ടാണ് യുഎസ് കമ്പനികളുടെ കേസ്.
Fashion ⏭️


