NEWS
ഗുരുവായൂരിൽ നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഉദ്ഘാടനം 28ന്; ആകെ 97 മുറികൾ

ഗുരുവായൂർ ∙ ഗുരുവായൂർ ദേവസ്വത്തിന്റെ നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് 28ന് ഭക്തജനങ്ങൾക്കു സമർപ്പിക്കും. രാവിലെ 9ന് മന്ത്രി കെ.മുരളീധരൻ സമർപ്പണച്ചടങ്ങ് നിർവഹിക്കും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അധ്യക്ഷനാകും. ഭക്തർക്ക് കുറഞ്ഞ നിരക്കിൽ മികച്ച താമസസൗകര്യം ഒരുക്കുന്നതിനായി 13.30 കോടി രൂപ ചെലവിലാണ് കൗസ്തുഭം നവീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ. ദേവസ്വം സിവിൽ ആൻഡ് ഇലക്ട്രിക്കൽ വിഭാഗത്തിനായിരുന്നു മേൽനോട്ട ചുമതല. 2 ബെഡ് എസി റൂം –23 എണ്ണം, 2 ബെഡ് നോൺ എസി റൂം –45 എണ്ണം, 3 ബെഡ് നോൺ എസി റൂം –8, 4 ബെഡ് നോൺ എസി റൂം– 5, 6 ബെഡ് നോൺ എസി റൂം– 16 എന്നിങ്ങനെ ആകെ 97 മുറികളുണ്ട്. 50,300 ചതുരശ്ര അടിയാണ് വിസ്തീർണം.
Fashion ⏭️


