NEWS

‘കാശ്മീരിലെ  കല്ലേറ്  നിർത്താൻ  അറിയാമെങ്കിൽ  പിന്നെയാ ഡൽഹി’; നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധങ്ങളിൽ പ്രതികരിച്ച് കൃഷ്ണകുമാർ

കൃഷ്ണകുമാർ

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പങ്കുവച്ചായിരുന്നു എൻഎഫ്ഡിസി ചെയ‌ർമാൻ കൂടിയായ കൃഷ്ണകുമാറിന്റെ പ്രതികരണം. ‘കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി’-എന്നെഴുതിയ പോസ്റ്ററാണ് നടൻ ഫേസ്ബുക്കിൽ പങ്കുവച്ചത്. ‘ജയ്‌ഹിന്ദ്‌ ‘ എന്ന തലക്കെട്ടും പോസ്റ്ററിന് നൽകിയിട്ടുണ്ട്.

നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് ഡൽഹിയിൽ നടക്കുന്നത്. ഇത് മോദി സർക്കാറിനെ സമ്മർദത്തിലാക്കിയെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

RELATED TOPICS: KRISHNAKUMAR, NEET PROTEST, DELHI PROTEST, KASHMIR STONE PELTING, KRISHNAKUMAR STATEMENT

Read News ⏭️

Back to top button