സൂക്ഷിക്കണം ഇന്ന് പഞ്ചമിയാ; ഉന്മാദിപ്പിക്കാൻ ചാക്കോച്ചൻ

കുഞ്ചാക്കോ ബോബൻ ഉന്മാദം സിനിമയിൽ
കുഞ്ചാക്കോ ബോബന്റെ അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ‘ഉന്മാദം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഫയലിന് പിന്നാലെ ചാക്കോച്ചൻ കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ഉന്മാദം പ്രശസ്ത എഡിറ്റർ കിരൺ ദാസ് സംവിധാനം ചെയ്യുന്നു.
കുഞ്ചാക്കോ ബോബനും ലിജോ മോൾ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജൂലായ് 31ന് റിലീസ് ചെയ്യും. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം കുമാർ മംഗത് പഥകും , അഭിഷേക് പഥകും ചേർന്ന് നിർമ്മിക്കുന്നു. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Business ⏭️


