AUTO
നിശ്ചലമായത് 2 എൻജിനുകൾ, നടുക്കടലിലെ ലാൻഡിങ്ങിൽ വിമാനം മുങ്ങി! അന്ന് ജീവൻ നഷ്ടമായത് 52 പേർക്ക്; അവസാനം കണ്ടെത്തി ആ വിമാനം

ലോക വ്യോമയാന ചരിത്രത്തെത്തന്നെ തിരുത്തിയെഴുതുകയും വിമാനയാത്രക്കാരുടെ സുരക്ഷാ നിയമങ്ങളിൽ വൻ മാറ്റങ്ങൾക്ക് വഴിവെക്കുകയും ചെയ്ത വിമാനാപകടത്തിന്റെ അവശിഷ്ടങ്ങൾ 74 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. 1952ൽ പ്യൂർട്ടോ റിക്കോ തീരത്ത് തകർന്നുവീണ് 52 പേരുടെ ജീവനപഹരിച്ച ‘പാൻ അമേരിക്കൻ വേൾഡ് എയർവേയ്സിന്റെ’ (പാൻ ആം) ഡഗ്ലസ് ഡിസി-4 ‘ക്ലിപ്പർ എൻഡേവർ’ എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയത്.2,000 അടി താഴ്ചയിൽ, അത്യാധുനിക സോണാർ സാങ്കേതികവിദ്യയിലൂടെയുള്ള കണ്ടെത്തൽപ്യൂർട്ടോ റിക്കോയുടെ വടക്കൻ തീരത്ത് നിന്ന് ഏകദേശം 2,000 അടി (600 മീറ്ററിലധികം) താഴെ കടലിന്റെ അടിത്തട്ടിലാണ് വിമാനത്തിന്റെ ഭാഗങ്ങൾ വിശ്രമിക്കുന്നത്. ഓട്ടോണമസ് അണ്ടർവാട്ടർ ഡ്രോണുകളും ഹൈ റെസലൂഷനിലുള്ള സോണാർ സാങ്കേതികവിദ്യയും ഉപയോഗിച്ചായിരുന്നു തിരച്ചിൽ.കടലിന്റെ അടിത്തട്ടിൽ രണ്ട് ഭാഗങ്ങളായി വേർപെട്ട നിലയിലാണ് വിമാനം കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഫൊട്ടോഗ്രഫിക് സർവേയിലൂടെ വിമാനത്തിന്റെ ഐക്കണിക് ‘പാൻ അമേരിക്കൻ’ ചിറകുള്ള ലോഗോയും ‘ക്ലിപ്പർ എൻഡേവർ’ എന്ന പേരും വ്യക്തമായി വായിച്ചെടുക്കാൻ സാധിച്ചു. ഇതോടെ കണ്ടെത്തിയത് പാൻ ആം വിമാനം തന്നെയാണെന്ന് സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചു.1952 ഏപ്രിൽ 11: ദുരന്തത്തിന്റെ ആ കറുത്ത ദിനം
Sports ⏭️


