BUSINESS

ഇന്ത്യ-യുകെ വ്യാപാര കരാർ: യുകെയിലേക്ക് ആദ്യ ആഭരണ കയറ്റുമതിയുമായി മലബാര്‍ ഗോള്‍ഡ്, 30 പുതിയ ഷോറൂമുകൾ തുറക്കും


മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ-യുകെ വ്യാപാര കരാര്‍ പ്രകാരം യുകെയിലേക്ക് ആഭരണങ്ങള്‍ കയറ്റുമതി ചെയ്തു. ഇതോടെ ഈ കരാര്‍ പ്രകാരം യുകെയിലേക്ക് ആദ്യമായി ആഭരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ജ്വല്ലറികളില്‍ ഒന്നായി മലബാര്‍ ഗോള്‍ഡ് മാറി. കമ്പനിയുടെ അന്താരാഷ്ട്ര വളര്‍ച്ചയിലും ഇന്ത്യയുടെ ആഭരണ കയറ്റുമതി മേഖലയിലും ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ്.ഡല്‍ഹിയിലെ വാണിജ്യ ഭവനില്‍ നടന്ന മലബാര്‍ ഗോള്‍ഡ്സിന്റെ യുകെയിലേക്കുള്ള ആഭരണ കയറ്റുമതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ലിന്‍ഡി കാമറോണ്‍, കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍, മലബാര്‍ ഗോള്‍ഡ് നോര്‍ത്ത് ഇന്ത്യ റീജിയണല്‍ ഹെഡ് മുഹമ്മദ് ജിഷാദ് എന്‍ കെ, ജെം ആന്റ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യന്‍ ആഭരണ വ്യവസായത്തിന് പുതിയ അവസരങ്ങള്‍ തുറക്കാനും ഇന്ത്യ-യുകെ വ്യാപാര കരാര്‍ സഹായിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. ഈ കരാര്‍ പ്രകാരം ആദ്യമായി കയറ്റുമതി നടത്തുന്ന ജ്വല്ലറികളില്‍ ഒന്നാകാന്‍ കഴിഞ്ഞത് മലബാര്‍ ഗോൾഡിനെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനമാണ്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ, മാര്‍ക്കറ്റ് ടു ദി വേള്‍ഡ്’ എന്ന ആശയം പിന്തുടര്‍ന്ന് കൊണ്ട് ഇന്ത്യന്‍ കരകൗശല മികവ് രാജ്യാന്തര വിപണിയില്‍ എത്തിക്കാന്‍ ഞങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ട്. ഇതിലൂടെ വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുന്നു. യുകെയിലേക്കുള്ള ആദ്യ കയറ്റുമതി ഞങ്ങള്‍ക്കും ഇന്ത്യന്‍ ആഭരണ വ്യവസായത്തിനും അഭിമാനകരമായ നാഴികക്കല്ലാണ്. ഇതിലൂടെ ഞങ്ങളുടെ വിതരണ ശൃംഖല കൂടുതല്‍ കാര്യക്ഷമമാക്കാനും, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാനും, യുകെ വിപണിയിലെ മത്സരശേഷി വര്‍ധിപ്പിക്കാനും സാധിക്കും. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ തുടക്കമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. രാജ്യാന്തരതലത്തില്‍ ബിസിനസ് വിപുലീകരിക്കുമ്പോഴും മികച്ച ഗുണനിലവാരവും, വിശ്വാസ്യതയും, റെസ്‌പോണ്‍സിബിള്‍ ബിസിനസ് രീതികളും ഉറപ്പാക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വെസ്റ്റേണ്‍ വാല്യൂ ചെയിന്‍ വഴി യുകെ. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ വലിയ തോതിലുള്ള ബിസിനസ് വിപുലീകരണത്തിന് മലബാര്‍ ഗോള്‍ഡ് പദ്ധയിട്ടിട്ടുണ്ട്. നിലവിലുള്ളതിന് പുറമെ, 30 ലധികം ഷോറൂമുകള്‍ കൂടി ഇവിടെ ആരംഭിക്കും. ഇന്ത്യ-യുകെ വ്യാപാര കരാറിന്റെ ആരംഭം മുതല്‍ തന്നെ മലബാര്‍ ഗോള്‍ഡ് ഇതില്‍ പങ്കാളിയായതിലൂടെ അന്താരാഷ്ട്ര ഗുണനിലവാരവും, നിയമങ്ങളും പാലിച്ചുകൊണ്ടും റെസ്പോണ്‍സിബിള്‍ സോഴ്സിംഗിലൂടെയും രാജ്യാന്തര വിപണിയിലെ പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള കമ്പനിയുടെ പ്രതിബദ്ധത കൂടുതല്‍ വ്യക്തമാകുകയാണ്.നിലവില്‍ 14 രാജ്യങ്ങളിലായി 445 ലേറെ ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് ലോകോത്തര നിലവാരത്തിലുള്ള ആഭരണ ഡിസൈനുകളും മികച്ച നിര്‍മ്മാണ രീതികളും അന്താരാഷ്ട്ര വിപണിയില്‍ എത്തിച്ചുകൊണ്ട് ആഗോള ജ്വല്ലറി രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുകയാണ്.


Travel ⏭️

Back to top button