NEWS

വസ്ത്രത്തിൽ പിടിച്ചുവലിച്ചു, പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം: മലയാളി ദമ്പതികൾക്ക് നേരെ സെർബിയയിൽ അതിക്രമം


ബെൽഗ്രേഡ്∙ അവധിക്കാലം ആഘോഷിക്കാനായി സെർബിയയിലെത്തിയ മലയാളി ദമ്പതികൾക്ക് നേരെ അതിക്രമം. ലണ്ടനിൽ താമസിക്കുന്ന പാലക്കാട് സ്വദേശികളായ ദമ്പതികൾക്കാണ് ബെൽഗ്രേഡിൽ അപരിചിതരായ യുവാക്കളുടെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. ട്രാവൽ വ്ലോഗ് ചിത്രീകരിക്കുന്നതിനിടെയാണ് ഒരു സംഘം യുവാക്കൾ മോശമായി പെരുമാറിയതെന്ന് ദമ്പതികൾ മനോരമ ഓൺലൈനിനോട് പറഞ്ഞു.ജൂലൈ 17ന് വൈകിട്ട് 5.30നും 6നും ഇടയിലാണ് ദമ്പതികൾ സെർബിയയിലെത്തിയത്. രാജ്യത്തെത്തിയതിന് പിന്നാലെ ബെൽഗ്രേഡിലൂടെ നടന്നുകൊണ്ട് ട്രാവൽ വ്ലോഗ് ചിത്രീകരിക്കുന്നതിനിടെയാണ് മൂന്ന് യുവാക്കൾ ഇവരെ പിന്തുടർന്നത്.സംഭവം ക്യാമറയിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായതോടെ, യുവാക്കൾ അസഭ്യം പറയുകയും ലൈംഗികച്ചുവയുള്ള ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. തുടർന്ന് സംഘത്തിലൊരാൾ പൊതുസ്ഥലത്ത് പാന്റസ് താഴ്ത്തി സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചശേഷം മൂവരും ഓടി രക്ഷപ്പെട്ടതായിട്ടാണ് ദമ്പതികളുടെ ആരോപണം. ബാഗിൽ നിന്ന് പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ മോഷ്ടിക്കാനായിരിക്കാം ഇവരുടെ ലക്ഷ്യമെന്നാണ് ദമ്പതികൾ കരുതുന്നത്.


Fashion ⏭️

Back to top button