NEWS

വിഷം കഴിച്ച കുടുംബത്തിലെ കുട്ടിയും മരിച്ചു; കൂട്ട ആത്മഹത്യ ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട്?


അയർക്കുന്നം (കോട്ടയം) ∙ മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കുടുംബത്തിലെ നാലു പേരും മരണത്തിനു കീഴടങ്ങി. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി (50) ഭാര്യ ജോസ്ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16) മകൻ അലൻ (12) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബം കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചത്. കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.ജോസ്നയും മരിയ തെരേസ തോമസുമാണ് ആദ്യം മരിച്ചത്. പിന്നാലെ ജോബിയും ചൊവ്വാഴ്ച അലനും ചികിത്സയിൽ തുടരവേ മരിച്ചു. സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. ജോസ്ന പലരിൽനിന്നും പണം വാങ്ങി ചിട്ടി നടത്തിയിരുന്നു. എന്നാൽ ചിട്ടിത്തുക നൽകാൻ കഴിയാഞ്ഞതോടെ കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കരുതുന്നത്. മണർകാടുള്ള ഒരാൾക്ക് പണം നൽകാം എന്ന് പറഞ്ഞിരുന്ന ദിവസമാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


Fashion ⏭️

Back to top button