NEWS

റാമിന്റെ അറസ്റ്റ്: ക്രൈംബ്രാഞ്ചിന് ഗുരുതര വീഴ്ച; ആഭ്യന്തര വകുപ്പിന് അതൃപ്തി: അന്വേഷണത്തിന് പുതിയ സംഘം


തിരുവനന്തപുരം/ കണ്ണൂർ∙ ഡോ. എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ അടിസ്ഥാനപരമായ കാര്യങ്ങൾ പോലും ചെയ്യാതിരുന്നത് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന് ആരോപണം. കോടതി വളപ്പിലുണ്ടായ നാടകീയ രംഗങ്ങളും അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കി. അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. റാമിനെ ഇന്നലെ അറസ്റ്റ് ചെയ്തെങ്കിലും കോടതി വിട്ടയച്ചിരുന്നു.  അതേസമയം, ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിട്ടില്ലെന്നും എന്നാൽ അന്വേഷണവുമായി സഹകരിക്കുമെന്നും ഡോ. എം.കെ. റാമിന്റെ അഭിഭാഷകൻ കിഷോർ പറഞ്ഞു. റാം കണ്ണൂരിൽ തന്നെയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോകേണ്ടതുണ്ടോ എന്ന് തീരുമാനിച്ചിട്ടില്ല. നടപടിക്രമങ്ങൾ പാലിക്കാതെയാണ് റാമിനെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പൊലീസിന് വീണ്ടും റാമിനെ അറസ്റ്റ് ചെയ്യേണ്ടി വരും. അതിനു ശേഷമേ കോടതിയിൽ ഹാജരാക്കാൻ സാധിക്കൂ. ‌റാമിനെ റിമാൻഡ് ചെയ്തേക്കാമെന്നും അദ്ദേഹം പറ‍ഞ്ഞു.അന്വേഷണത്തിന് പുതിയ സംഘം നിതിന്‍ രാജിന്റെ മരണത്തെക്കുറിച്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ഐജി അജിതാ ബേഗത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. നിലവിലുള്ള സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും ഒഴിവാക്കിയാണ് പുതിയ സംഘത്തെ ആഭ്യന്തരവകുപ്പ് നിയോഗിച്ചിരുന്നത്. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നു വ്യക്തമാക്കി നിതിന്റെ മാതാപിതാക്കള്‍ ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ രാത്രിയോടെ അന്വേഷണസംഘത്തിന്റെ വീഴ്ചയെ തുടര്‍ന്ന് മുഖ്യപ്രതി ഡോ. റാമിനെ കോടതി വിട്ടയയ്ക്കുന്ന സാഹചര്യമുണ്ടായി. 


Fashion ⏭️

Back to top button