BUSINESS

1989 ലെ 833 ഓഹരി ഇടപാടില്‍ തര്‍ക്കം; നോയല്‍ ടാറ്റയ്ക്ക് നോട്ടീസ്, ഓഹരി നിക്ഷേപകരെ ബാധിക്കുമോ?


Tata Sons 1989 Share Transfer Dispute: 1989 ജനുവരിയില്‍ നവാജ്ബായ് രത്തന്‍ ടാറ്റാ ട്രസ്റ്റില്‍ (NRTT) നിന്ന് അന്തരിച്ച വ്യവസായി നവല്‍ ടാറ്റയുടെ പേരിലേക്ക് 833 ടാറ്റാ സണ്‍സ് ഓഹരികള്‍ സൗജന്യമായി കൈമാറ്റം ചെയ്ത കേസില്‍ ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റയ്ക്ക് നോട്ടീസ്. മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണറാണ് ഔദ്യോഗിക വിശദീകരണം തേടിയിരിക്കുന്നത്. ടാറ്റ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ വിജയ് സിംഗ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചാരിറ്റി കമ്മീഷണറുടെ ഇടപെടല്‍. ഈ ഭരണപരമായ ഭിന്നത ടാറ്റാ ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളെയും, റീട്ടെയില്‍ നിക്ഷേപകരെയും ബാധിക്കുമോ എന്നാണ് ഇന്നു നോക്കുന്നത്. എന്താണ് പ്രശ്‌നം?1989-ല്‍ നടന്ന ഒരു ഓഹരി കൈമാറ്റമാണ് എല്ലാ്ത്തിനും കാരണം. 1989 ജനുവരിയില്‍ നവാജ്ഭായ് രത്തന്‍ ടാറ്റ ട്രസ്റ്റില്‍ നിന്ന് 833 ടാറ്റ സണ്‍സ് ഓഹരികള്‍ അന്തരിച്ച വ്യവസായി നവല്‍ ടാറ്റയുടെ പേരിലേക്ക് മാറ്റുകയുണ്ടായി. അദ്ദേഹം ട്രസ്റ്റി സ്ഥാനത്തുനിന്ന് മാറി ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ ഇടപാട് നടന്നത്. യാതൊരു സാമ്പത്തിക പ്രതിഫലവും കൂടാതെയായിരുന്നു ഈ കൈമാറ്റം. ഇടപാടിന് കൃത്യമായ നിയമരേഖകളുമില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണര്‍ക്ക് ഒരു പരാതി ലഭിച്ചത്. ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്വത്ത് നിയമവിരുദ്ധമായി സ്വകാര്യ വ്യക്തിയിലേയ്ക്ക് മാറ്റി എന്നതാണ് പ്രധാന ആരോപണം.എന്തുകൊണ്ട് നോയല്‍ ടാറ്റയ്ക്ക് നോട്ടീസ്? അന്തരിച്ച നവല്‍ ടാറ്റയുടെ അവകാശികളില്‍ ഒരാളാണ് നിലവിലെ ടാറ്റ ട്രസ്റ്റ് ചെയര്‍മാനായ നോയല്‍ ടാറ്റ . 1989-ല്‍ നടന്ന ഈ ഓഹരി കൈമാറ്റത്തിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളില്‍ ഒരാള്‍ കൂടിയാണ് നോയല്‍ ടാറ്റ. ടാറ്റ ട്രസ്റ്റ് ഈ ആരോപണങ്ങളെ ഔദ്യോഗികമായി തള്ളിയെങ്കിലും, വിജയ് സിംഗിന്റെ ഇടപെടലാണ് നിലവില്‍ കാര്യങ്ങള്‍ മാറ്റിയത്. വിഷയത്തില്‍ ഗുണഭോക്താവ് കൂടിയായ നോയല്‍ ടാറ്റയുടെ നേതൃത്വത്തില്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നത് താല്‍പ്പര്യ വൈരുദ്ധ്യത്തിന് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടാറ്റ ട്രസ്റ്റ് വൈസ് ചെയര്‍മാനായ വിജയ് സിംഗ് ഒരു സ്വതന്ത്ര അന്വേഷണത്തിന് ആവശ്യപ്പെടുയും ചെയ്തു. ഇതിനു പിന്നാലെയാണ് ചാരിറ്റി കമ്മീഷണര്‍ നോയല്‍ ടാറ്റയോട് വിശദീകരണം തേടിയത്.ടാറ്റയെ ബാധിക്കുന്നത് എങ്ങനെ?ടാറ്റയില കഴിഞ്ഞ കുറച്ചുനാളുകളായി മാനേജ്‌മെന്റ് തലത്തില്‍ പ്രശ്‌നങ്ങള്‍ പുകയുന്നു. പുതിയ പ്രശ്‌നം ഭരണപരമായ പ്രതിസന്ധിക്ക്ക കാരണമാകാം. ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സണ്‍സിന്റെ 66% ഓഹരികളും നിയന്ത്രിക്കുന്നത് ടാറ്റ ട്രസ്റ്റാണ്. ട്രസ്റ്റിനുള്ളിലെ ഉന്നതര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും പരാതികളും ടാറ്റ ട്രസ്റ്റുകളുടെ സുതാര്യതയെ ബാധിക്കാം. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ടാറ്റ ട്രസ്റ്റ് പറയുമ്പോഴും, പതിറ്റാണ്ടുകളായി തുടരുന്ന ടാറ്റ കുടുംബത്തിന്റെയും ട്രസ്റ്റിന്റെയും സല്‍പ്പേര് ബാധിക്കപ്പെടുന്നുണ്ട്. ഓഹരി നിക്ഷേപകരെ ബാധിക്കുമോ?നിലവിലെ ഈ പ്രശ്‌നം ഓഹരി വിപണി നിക്ഷേപകരെ ബാധിക്കാന്‍ സാധ്യതയില്ല. കാരണം തര്‍ക്കത്തിലുള്ള ഈ ഓഹരികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ടാറ്റ സണ്‍സിന്റെ ആണ്. അതേസമയം മാനേജ്‌മെന്റ് തലത്തില്‍െ പ്രശ്‌നങ്ങള്‍ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍ നിക്ഷേപകരും സമ്മര്‍ദം നേരിടാം. നിലവില്‍ ടാറ്റയുടെ ലിസ്റ്റഡ് കമ്പനികളായ ടിസിഎസ് (TCS), ടാറ്റാ മോട്ടോഴ്സ്, ടാറ്റാ പവര്‍, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവ ഈ പ്രശ്‌നത്താല്‍ ബാധിക്കപ്പെടില്ല. ലിസ്റ്റഡ് കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയോ, ബിസിനസിനെയോ ഈ ആഭ്യന്തര പ്രശ്‌നം നേരിട്ട് ബാധിക്കില്ല.


Read News

Back to top button