NEWS
വാരിക്കോരി കാശ് അയച്ച് പ്രവാസി; ‘പുതിയ പദ്ധതി’യുടെ തുടക്കം കസറി, പ്രവാസികൾ കനിഞ്ഞാൽ ലക്ഷ്യം സിംപിൾ

ഇന്ത്യയിലേക്കുള്ള വിദേശ കറൻസി പ്രവാഹം ശക്തമാക്കാനായി റിസർവ് ബാങ്ക് അനുവദിച്ച പ്രത്യേക ഇളവ് അവസരമാക്കി പ്രവാസികൾ. ഇതോടെ ബാങ്കുകൾക്കും കോളടിച്ചു. ഫോറിൻ കറൻസി നോൺ-റസിഡന്റ് (ബാങ്ക്) അഥവാ എഫ്സിഎൻആർ (ബി) വഴി ഉൾപ്പെടെ വെറും 39 ദിവസംകൊണ്ട് 20.72 ബില്യൻ ഡോളർ (ഏകദേശം 2 ലക്ഷം കോടി രൂപ) ഇന്ത്യയിലെത്തിയെന്ന് റിസർവ് ബാങ്ക് പറഞ്ഞു.കഴിഞ്ഞ ജൂൺ 5ന് ആണ് റിസർവ് ബാങ്ക് എഫ്സിഎൻആർ (ബി) നിക്ഷേപച്ചട്ടത്തിൽ ആനുകൂല്യം പ്രഖ്യാപിച്ചത്. ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് ബാങ്കുകൾ നേരിടുന്ന ‘ബാധ്യത’ സെപ്റ്റംബർ 30വരെ റിസർവ് ബാങ്ക് വഹിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഫലത്തിൽ, ബാങ്കുകൾക്ക് കിട്ടുന്ന ഈ ആശ്വാസം പ്രവാസി നിക്ഷേപകരിലേക്ക് എത്തും. ഇതുവഴി നിക്ഷേപത്തിന് ഇരട്ടി പലിശവരുമാനം പ്രവാസിക്ക് ലഭിക്കുമെന്നതാണ് നേട്ടം.പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് തിരിച്ചടി നേരിട്ട രൂപയെ രക്ഷിക്കാനും ഇന്ത്യയുടെ വിദേശനാണ്യ ശേഖരം പിടിച്ചുനിർത്താനും റിസർവ് ബാങ്ക് പ്രഖ്യാപിച്ച ‘രക്ഷാനടപടി’കളുടെ ഭാഗമാണ് എഫ്സിഎൻആർ (ബി) ഇളവ്. പ്രവാസികൾക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന സൗകര്യമാണ് എഫ്സിഎൻആർ (ബി) അക്കൗണ്ട്.
Fashion ⏭️


