മഴയിൽ 12 മണിക്കൂർ സംഘട്ടന ചിത്രീകരണത്തിൽ ചിരഞ്ജീവി

താരനിരയിൽ ബാബുരാജും
മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി മെഗാസ്റ്റാർ ചിരഞ്ജീവി . സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രത്തിലാണ് മഴയിൽ ഉള്ള സംഘട്ടന രംഗം വലിയ കാൻവാസിൽ ഒരുക്കിയത്. ശാരീരികമായി ബുദ്ധിട്ട് നേരിട്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും, ശ്രദ്ധേയമായ ഊർജ്ജത്തോടും കൃത്യതയോടും കൂടി ആക്ഷൻ സീനിൽ ചിരഞ്ജീവി പങ്കെടുത്തു. ആദ്യ ടേക്ക് മുതൽ അവസാനത്തേത് വരെ ഒരേ ആവേശം നിലനിർത്തി തന്റെ മുഴുവൻ പരിശ്രമവും നൽകണമെന്ന് ചിരഞ്ജീവിക്കു നിർബന്ധം ഉണ്ടായിരുന്നുവെന്ന് അണിയറ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ആരാധകരെ ത്രസിപ്പിക്കുന്ന തിയേറ്റർ അനുഭവം വാഗ്ദാനം ചെയ്യുന്നതായിരിക്കും ഈ സംഘട്ടന രംഗം. മലയാള താരം ബാബുരാജും താരനിരയിലുണ്ട്.ചിത്രത്തിൽ മലയാള താരം അനശ്വര രാജൻ പ്രധാന വേഷത്തിൽ എത്തുന്നു.കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്ന ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് . വാൾട്ടർ വീരയ്യയുടെ ബ്ലോക് ബസ്റ്റർ വിജയത്തിന് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും ഒന്നിക്കുന്ന ചിത്രത്തിന്വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു,സംഗീതം: തമൻ എസ്, എഡിറ്റർ: ആന്റണി റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, പി.ആർ. ഒ: ശബരി.
Business ⏭️


