NEWS

പി.എസ്.സി നിയമന ക്രമക്കേട്: കേസിൽ തീരുമാനം ഉടൻ

തിരുവനന്തപുരം: പി.എസ്.സിയിലെ നിയമന തട്ടിപ്പിൽ കേസെടുക്കുന്നതിൽ ക്രൈംബ്രാഞ്ചിന്റെ തീരുമാനം ഉടൻ. ഇന്നലെയും ഡിജിറ്റൽ തെളിവുകൾ തേടി ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് പരിശോധന നടത്തി. സൈബർ പൊലീസ്, ഐ.ടി വിദഗ്ദ്ധർ എന്നിവരുൾപ്പെട്ട സംഘമാണെത്തിയത്. പരീക്ഷാ, നിയമനങ്ങൾക്കുള്ള ആഭ്യന്തര സോഫ്‌റ്റ്‌വെയറിലെ ലോഗുകൾ, ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനം, ടാബുലേഷൻ സോഫ്‌റ്റ്‌വെയർ എന്നിവ പരിശോധിച്ചു. തീരുമാനങ്ങളെടുത്തതിന്റെ രേഖകൾ ശേഖരിച്ചു. അന്വേഷണ സംഘം യോഗം ചേർന്ന് തെളിവുകൾ വിലയിരുത്തി. പ്ലാനിംഗ് ബോർഡ് നിയമന ക്രമക്കേടുകളിൽ കേസെടുക്കുന്നതിലാവും അടുത്തദിവസം തീരുമാനമെടുക്കുക. 35പരാതികളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

Read News ⏭️

Back to top button