BUSINESS

ഇതാണ് കളി; ഇനി ഇന്ത്യ തീരുമാനിക്കും, ആഗോള എണ്ണ വിപണിയിലെ പുതിയ ‘കിങ് മേക്കർ’, തന്ത്രപരമായ പരിവർത്തനം


ശുദ്ധീകരിച്ച ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട് ലോകത്തെ പുതിയ ‘സ്വിങ് സപ്ലയർ’ (Swing supplier) എന്ന നിലയിലേക്ക് ഇന്ത്യയുടെ പരിവർത്തനം. ശക്തമായ റിഫൈനിങ് ശേഷിയും, വൈവിദ്ധ്യവൽക്കരിക്കപ്പെട്ട ഇറക്കുമതിയും രാജ്യത്തിന്റെ കരുത്താണ്. ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ ലോകത്തെ പുതിയ ഇന്ധനസാധ്യതകൾ ഇന്ത്യ നേട്ടമാക്കി മാറ്റുകയാണ്. എന്താണ് സ്വിങ് സപ്ലയർ?ലളിതമായി പറഞ്ഞാൽ ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുമ്പോഴോ, കുറയുമ്പോഴോ അത് നിയന്ത്രിക്കാൻ വേണ്ടി തങ്ങളുടെ പക്കലുള്ള വലിയ ശേഖരത്തിൽ നിന്ന് എണ്ണ ഉല്പാദനം വലിയ തോതിൽ കൂട്ടാനോ, കുറയ്ക്കാനോ സാധിക്കുന്ന പ്രധാനപ്പെട്ട ക്രൂഡ് ഓയിൽ ഉല്പാദക രാജ്യങ്ങളെയാണ് ‘സ്വിങ് സപ്ലയർ’ എന്ന് വിളിക്കുന്നത്. വില കൂടുമ്പോൾ ഉല്പാദനം കൂട്ടി കൂടുതൽ എണ്ണ വിപണിയിൽ എത്തിക്കുന്നത് വഴി വില കുറയുന്നു. സമാനമായി വില കുറയുമ്പോൾ ഉല്പാദനം കുറച്ച് ലഭ്യത താഴ്ത്തി വില ഉയർത്തുകയും ചെയ്യുന്നുഇന്ത്യ എങ്ങനെ സ്വിങ് സപ്ലൈയർ ആകുന്നു?സ്വിങ് സപ്ലൈയർ എന്ന നിർവ്വചനത്തിന്റെ ആധുനിക രൂപമാണ് ഇന്ത്യയ്ക്ക് ചേരുന്നത്. ക്രൂഡ് ഓയിൽ ഉല്പാദനത്തിന് പകരം എണ്ണ ശുദ്ധീകരണത്തിലൂടെ ലഭിക്കുന്ന അനുബന്ധ ഉല്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. ഡീസൽ, ജെറ്റ് ഫ്യുവൽ, ഗ്യാസൊലിൻ തുടങ്ങി നിരവധി ഡെറിവേറ്റീവുകൽ സപ്ലൈ ചെയ്യുന്ന കരുത്തുറ്റ രാജ്യമായാണ് ഇന്ത്യ മാറുന്നത്. സൗദിയുടെ റോൾവർഷങ്ങളായി ലോകത്തെ ഏറ്റവും മുൻനിരയിലുള്ള സ്വിങ് ഓയിൽ പ്രൊഡ്യൂസർ എന്ന സ്ഥാനം സൗദി അറേബ്യ കയ്യടക്കി വെച്ചിരിക്കുകയാണ്. കൂടുതൽ ഓയിൽ വേണമെങ്കിൽ സൗദി അപ്പോൾ തങ്ങളുടെ ടാപ് തുറക്കും എന്നതാണ് സ്ഥിതി. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ലഭ്യത കൂടുമ്പോൾ ഈ ടാപ് സൗദി അടയ്ക്കുകയും ചെയ്യും. ‘നിശ്ശബ്ദ’ വിപ്ലവംആരാണ് ക്രൂഡ് ഓയിൽ ഉല്പാദനത്തെ നിയന്ത്രിക്കുന്നത് എന്ന് ലോകം ഉറ്റുനോക്കുന്നതിനിടെ നിശ്ശബ്ദമായിട്ടാണ് ഇന്ത്യ ഇവിടെ വൻ തോതിൽ ബിസിനസ് നേടുന്നത്. ക്രൂഡ് ഓയിലിന് പകരം ഡീസൽ, ജെറ്റ് ഫ്യുവൽ, ഗ്യാസൊലിൻ എന്നിവയെല്ലാം ഇന്ത്യ ഉല്പാദിപ്പിക്കുകയും ആവശ്യമുള്ള രാജ്യങ്ങളിലേക്ക് വില്പന നടത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ വർധിച്ചു വരുന്ന റോൾഇതിന് സമീപ കാലത്ത് പല ഉദാഹരണങ്ങളുമുണ്ട്. ഇറാൻ-യു.എസ് യുദ്ധത്തെ തുടർന്ന് ഹോർമുസ് ബ്ലോക്ക് ചെയ്യപ്പെട്ടതും, യുക്രൈന്റെ ഡ്രോൺ ആക്രമണങ്ങൾ റഷ്യയുടെ ക്രൂഡ് കയറ്റുമതിയെ ബാധിച്ചതും അടുത്തിടെയാണ്. ഇതോടെ യൂറോപ്യൻ രാജ്യങ്ങൾക്ക് കൂടുതൽ ഇന്ധനം ആവശ്യമായി വന്നു. ഇവിടെ ശുദ്ധീകരിച്ച ഇന്ധനം നൽകാൻ ഇന്ത്യൻ എണ്ണക്കമ്പനികളാണ് മുന്നോട്ടു വന്നത്. ഉയർന്ന പ്രീമിയം നൽകുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ എണ്ണക്കപ്പലുകൾ ‘പങ്കായം വീശി’. ചില കണക്കുകൾഷിപ് ട്രാക്കിങ് പ്ലാറ്റ്ഫോമായ കെപ്ലർ നൽകുന്ന വിവരങ്ങൾ പ്രകാരം ജൂലയിൽ ഇതു വരെ 1.4 ദശലക്ഷം റിഫൈൻഡ് ക്രൂഡ് ഓയിൽ പ്രൊഡക്ടുകളാണ് ഇന്ത്യ കയറ്റുമതി നടത്തിയത്. ഇത് മെയ് മാസത്തെ കയറ്റുമതി വോളിയത്തേക്കാൾ 50% കൂടുതലാണ്. മാത്രമല്ല സെപ്റ്റംബർ മുതലുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന കയറ്റുമതി വോളിയം കൂടിയാണിത്. ഈ ബാരലുകൾ ഒരു ലക്ഷ്യസ്ഥാനത്തേക്ക് മാത്രമല്ല പോയതും എന്നതും ശ്രദ്ധേയമാണ്. ഇന്ധന ദൗർലഭ്യമുള്ള, ഉയർന്ന പ്രീമിയം നൽകാൻ തയ്യാറായ രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ എണ്ണക്കപ്പലുകൾ നീങ്ങിയത്.രണ്ട് മാസം മുമ്പു വരെ ഇന്ത്യയുടെ ഡീസൽ കയറ്റുമതിയിൽ 80 ശതമാനത്തിലധികം നടന്നത് ആഫ്രിക്കയിലേക്കായിരുന്നു. ഈ സമയത്ത് യൂറോപ്പിലേക്ക് കാര്യമായ കയറ്റുമതി നടന്നിട്ടുമില്ല. ശുദ്ധീകരിച്ച റഷ്യൻ ക്രൂഡിനോട് യൂറോപ്യൻ രാജ്യങ്ങൾ മുഖം തിരിച്ച സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ ഇതിനിടെ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൂടുതൽ അസംസ്കൃത എണ്ണ ആവശ്യമായി വന്നു. ഇവിടെ ഇന്ത്യൻ എണ്ണക്കപ്പലുകൾ ഈ ആവശ്യം നിവർത്തിച്ചുഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ ഒരു ഇറക്കുമതി ഉറവിടത്തെ മാത്രമല്ല ആശ്രയിക്കുന്നത്. റഷ്യൻ ഇന്ധന ഇറക്കുമതിയാണ് ഇപ്പോൾ ഉയരത്തിലെങ്കിലും ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, യു.എസ് പടിഞ്ഞാറൻ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് ഇന്ധനമെത്തുന്നു. ഇതിൽ ഏതെങ്കിലും ഒരു സപ്ലൈ തടസ്സപ്പെട്ടാലും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ഉയർത്താൻ ഇതിലൂടെ സാധിക്കുന്നു. എവിടെ നിന്ന് ക്രൂഡ് ഓയിൽ എത്തുന്നു എന്നതിനേക്കാൾ അത് ശുദ്ധീകരിച്ച് കൂടുതൽ പണം ഉണ്ടാക്കുക എന്ന പ്രായോഗികമായ ലക്ഷ്യം നേടുന്നതിൽ ഇന്ത്യൻ എണ്ണക്കമ്പനികൾ വിജയം നേടുന്നു. അസംസ്കൃത എണ്ണയേക്കാൾ ഇന്നത്ത വിപണിയിൽ ശുദ്ധീകരിച്ച ക്രൂഡിനും, അനുബന്ധ പ്രൊഡക്ടുകൾക്കുമാണ് വലിയ ഡിമാൻഡുള്ളത്വർധിക്കുന്ന എണ്ണ ശുദ്ധീകരണ ശേഷിഎണ്ണശുദ്ധീകരണ ശേഷി നഷ്ടപ്പെടുത്തുന്നതിന് പകരം അത് വർധിപ്പിക്കുന്ന അപൂർവം രാജ്യങ്ങളിലൊന്ന് കൂടിയാണ് ഭാരതം. 2030 വർഷത്തോടെ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി വീണ്ടും 15% ഉയരുമെന്ന് ഇന്റർനാഷണൽ എനർജി അസോസിയേഷൻ കണക്കു കൂട്ടുന്നത് ഇതിന് തെളിവാണ്. കഴിഞ്ഞ 5 വർഷങ്ങളിൽ ക്രൂഡ് ഓയിൽ ശുദ്ധീകരണവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ 23% വളർച്ചയാണ് ഇന്ത്യയിൽ കൈവരിച്ചത്. ഇന്ത്യയുടെ തന്ത്രപരമായ ബിസിനസ് മോഡൽആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ ഏകദേശം 90% ഇറക്കുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. പ്രത്യക്ഷത്തിൽ ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്ന് തോന്നുമെങ്കിലും ഇതൊരു ബിസിനസ് മോഡലാക്കി മാറ്റുകയാണ് ഇന്ത്യ ചെയ്തത്. മികച്ച നിരക്കിൽ ലഭിക്കുന്ന ക്രൂഡ് ഓയിൽ അത് ലോകത്തെവിടെ നിന്നായാലും വാങ്ങുക. അത് ശുദ്ധീകരിച്ച് മികച്ച മാർജിൻ ലഭിക്കുന്നത് എവിടെയാണെങ്കിലും അവിടെ വില്പന നടത്തുക എന്ന പ്രായോഗികമായ തന്ത്രമാണ് ഇന്ത്യ സ്വീകരിക്കുന്നത്ഇന്ന് ആർക്ക് കൂടുതൽ ക്രൂഡ് ഓയിൽ നൽകണമെന്ന് തീരുമാനിക്കാൻ സൗദി അറേബ്യയ്ക്ക് സാധിക്കും. അതേ സമയം ആർക്ക് കൂടുതൽ ഡീസൽ, ജെറ്റ് ഫ്യുവൽ, ഗ്യാസൊലിൻ എന്നിങ്ങനെ ക്രൂഡ് പ്രൊഡക്ടുകൾ നൽകണമെന്ന് തീരുമാനിക്കാൻ ഭാരതത്തിനും സാധിക്കും. ഇത്തരത്തിൽ, ഗ്ലോബൽ ഫ്യുവൽ മാർക്കറ്റിനെ ബാലൻസ് ചെയ്യുന്ന ഒരു ശാക്തിക രാജ്യമായി ഇന്ത്യ മാറുന്ന കാഴ്ച്ചയാണുള്ളത്.


Read News

Back to top button