20,000 കിലോമീറ്റർ ഓടിയ വാഹനമെങ്കിൽ 20,000 രൂപ ക്യാഷ്ബാക്ക്: വമ്പൻ ഓഫർ, പുത്തൻ പദ്ധതിയുമായി അൾട്രാവയലറ്റ്

കൊച്ചി: പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ പുതിയ പദ്ധതിയുമായി പ്രമുഖ ഇ.വി ബ്രാൻഡായ അൾട്രാവയലറ്റ്. കിൽ ദി പെട്രോൾ ബിൽ എന്ന പുതിയ പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള ഇരുചക്ര വാഹന ഉപഭോക്താക്കൾക്ക് ആകർഷകമായ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ അൾട്രാവയലറ്റ് എഫ്77 അല്ലെങ്കിൽ എക്സ്-47 മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പഴയ ഇരുചക്ര വാഹനത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സഞ്ചരിച്ച കിലോമീറ്ററുകൾക്ക് തുല്യമായ തുക ക്യാഷ്ബാക്കായി ലഭിക്കും. ജൂലൈ 31 വരെയാണ് ഓഫർ.
ഉപഭോക്താക്കൾക്ക് വൻ ലാഭം
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20,000 കിലോമീറ്റർ ഓടിയ വാഹനമാണെങ്കിൽ 20,000 ക്യാഷ്ബാക്ക് ലഭിക്കും. റൈഡിംഗ് ഹിസ്റ്ററിയും വാഹനത്തിന്റെ ഉപയോഗവും അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് പരമാവധി 30,000 വരെയുള്ള ആനുകൂല്യങ്ങൾ ഇതിലൂടെ നേടാം. എഫ് 77, എക്സ്- 47 മോഡലുകൾ ഉപയോഗിക്കുന്നതിലൂടെ ഇന്ധനച്ചെലവിൽ മാത്രം പ്രതിമാസം 3,000 മുതൽ 5,000 വരെ ലാഭിക്കാനും സാധിക്കും.
English Summary
EV brand Ultraviolet launched “Kill the Petrol Bill,” a new scheme promoting electric vehicle adoption amidst rising fuel costs. It offers two-wheeler customers upgrading to Ultraviolet F77 or X-47 models cashback based on kilometers travelled on their old vehicle in the past two years, up to Rs 30,000. The offer runs until July 31.
RELATED TOPICS: ULTRAVIOLETTE CASHBACK, ULTRAVIOLETTE OFFER, ELECTRIC BIKE CASHBACK, ULTRAVIOLETTE EV
News ⏭️


