NEWS

എംബിബിഎസ് അവസാനവർഷ ഫീസ് ഒഴിവാക്കി ഉത്തരവ്; നാലര വർഷം മാത്രമേ കോളജുകൾക്ക് ഫീസ് ഈടാക്കാനാകൂ


തിരുവനന്തപുരം ∙ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എംബിബിഎസ് കോഴ്സിന് അവസാന ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ് കാലയളവിൽ ഫീസ് ഒഴിവാക്കി സർക്കാർ ഉത്തരവ്. ഇതുപ്രകാരം കോഴ്സിന്റെ പഠനകാലയളവായ നാലര വർഷം (54 മാസം) മാത്രമേ കോളജുകൾക്ക് ഫീസ് ഈടാക്കാൻ കഴിയൂ. സുപ്രീം കോടതി ഉത്തരവുപ്രകാരം ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) സെക്രട്ടറി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയത്. നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും എൻഎംസി അറിയിച്ചിട്ടുണ്ട്.എൻഎംസി നിർദേശങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളുടെ ഫീസ് ഘടന നിശ്ചയിക്കുന്നതിന് ആവശ്യമായ നടപടികൾ ഫീസ് റഗുലേറ്ററി കമ്മിറ്റി സ്വീകരിക്കും. മെഡിക്കൽ കോളജുകൾ അധികമായി ഈടാക്കിയ ഫീസ് തിരികെനൽകുന്നത് ഹൈക്കോടതിയുടെ അന്തിമവിധിക്കു വിധേയമായിരിക്കുമെന്നും ഉത്തരവിലുണ്ട്.


Fashion ⏭️

Back to top button