NEWS
നിക്ഷേപ സൗഹൃദ റാങ്കിങ്: കേരളം 17-ാമത്; ഗുജറാത്ത് ഒന്നാംസ്ഥാനത്ത്, തൊഴിൽ സമരവും വിദേശകുടിയേറ്റവും കേരളത്തിന് വെല്ലുവിളി

ന്യൂഡൽഹി∙ നിതി ആയോഗിന്റെ പ്രഥമ നിക്ഷേപക സൗഹൃദ സൂചികയിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പട്ടികയിൽ കേരളം 17–ാമത്. സംസ്ഥാനങ്ങൾ മാത്രം പരിഗണിച്ചാൽ കേരളത്തിന്റെ റാങ്ക് 15 ആണ്. ഒന്നാമതുള്ള ഗുജറാത്തിന്റെ സ്കോർ 56.6 ആണെങ്കിൽ കേരളത്തിന്റേത് 46.6 ആണ്.രാജ്യത്തെ വലിയ 17 സംസ്ഥാനങ്ങളുടെ പട്ടികയിൽ 12–ാമതാണ് കേരളം. സ്കോർ 45 മുതൽ 50 വരെയുള്ള ‘ഫ്രണ്ട്റണ്ണേഴ്സ്’ എന്ന രണ്ടാം നിരയിലാണ് കേരളം. 50ന് മുകളിൽ സ്കോറുള്ള സംസ്ഥാനങ്ങളാണ് ടോപ് പെർഫോമേഴ്സ്. കഴിഞ്ഞ ബജറ്റിലാണ് നിക്ഷേപ സൗഹൃദ സൂചിക പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം കേന്ദ്രം നടത്തിയത്.വൃത്തിയുള്ള റോഡ് കണക്ടിവിറ്റി, വ്യവസായങ്ങൾക്കുള്ള ഏകജാലക സംവിധാനം, ഡിജിറ്റൽ അടിസ്ഥാനസൗകര്യം, ഐടി പാർക്കുകൾ, 4 രാജ്യാന്തര വിമാനത്താവളങ്ങൾ എന്നിവ കേരളത്തിന്റെ കരുത്തായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനായി കേരളം ആസ്തിവികസനച്ചെലവ് (കാപെക്സ്) വർധിപ്പിക്കണമെന്നും ശുപാർശയുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെട്ട ഡേറ്റയ്ക്കു പുറമേ നിക്ഷേപകർക്കിടയിൽ നടത്തിയ സർവേ കൂടി പരിഗണിച്ചാണ് സ്കോർ.
Fashion ⏭️


